ഡുക്കാറ്റി മോട്ടോർസൈക്കിളുകളെ കൂടുതൽ ട്രാക്ക് ഫോക്കസ്ഡ് ആകുന്ന വിഭാഗമാണ് എസ് പി. പാനിഗാലെ, സ്ട്രീറ്റ് ഫൈറ്റർ എന്നിവർക്ക് ശേഷം മോൺസ്റ്ററിലും ഈ വേർഷൻ എത്തിയിരിക്കുകയാണ്. സ്റ്റാൻഡേർഡ് മോഡലിനെക്കാളും 3 ലക്ഷം അധികം വില വരുന്ന ഇവന്. എന്ത് മാറ്റങ്ങളാണ് ഡുക്കാറ്റി നൽകിയിരിക്കുന്നത് എന്ന് നോക്കാം.

ആദ്യത്തെ ഹൈലൈറ്റ് വരുന്നത് ബ്രേക്കിങ്ങിലാണ്. ഇറ്റാലിയൻ ബ്രേക്ക് സ്പെഷ്യലിസ്റ്റ് ബ്രെമ്പോയുടെ ടോപ് ഏൻഡ് ബ്രേക്ക് കാലിപ്പർസായ സ്റ്റൈലിമയാണ് ബ്രേക്ക് സെക്ഷനിൽ. ഇറ്റലിയിൽ നിന്ന് ബ്രേക്ക് സമഗരികൾ ഇറക്കിയപ്പോൾ സസ്പെൻഷൻ സ്വീഡനിൽ നിന്നാണ്. ഓലിൻസിൻറെ ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷനാണ് മുന്നിലും പിന്നിലും,
ട്രാക്ക് ഫോക്കസ്ഡ് ആയതിനാൽ കോർണേറിങ് ക്ലീറൻസ് കൂട്ടുന്നതിനായി സീറ്റ് ഹൈറ്റ് കുറച്ചു വർദ്ധിപ്പിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് ഡാംപ്പർ സ്റ്റാൻഡേർഡ് ആയി തന്നെയുണ്ട്. ഭാരം കുറക്കുന്നതിനായി പുതിയ ലൈറ്റ് വൈറ്റ് സബ്ഫ്രെയിം, ടെർമിഗ്നോണി നിർമ്മിക്കുന്ന കാർബൺ ഫൈബർ / ടൈറ്റാനിയം എക്സ്ഹൌസ്റ്റ്,
അയോൺ ലിഥിയം ബാറ്ററി എന്നിവയുണ്ട്. ടയർ പിരേലിയുടെ തന്നെ റോസ്സോ 3 യിൽ നിന്ന് 4 ലേക്ക് അപ്ഡേറ്റ് ചെയ്തു.

എന്നാൽ എൻജിൻ കണക്കുകളിൽ വലിയ മാറ്റമില്ല. 937 സിസി, എൽ ട്വിൻ, 111 ബി എച്ച് പി കരുത്തും 93 എൻ എം ടോർക്കുംതന്നെ. ഇലക്ട്രോണിക്സിൽ വെറ്റ് എന്ന റൈഡിങ് മോഡ് കൂടിയതൊഴിച്ചാൽ അവിടെയും സെയിം പിച്ച്. ട്രാക്ഷൻ കണ്ട്രോൾ , വഹീലി കണ്ട്രോൾ, ലോഞ്ച് കണ്ട്രോൾ, പവർ മോഡ്, സ്വിച്ചബിൾ എ ബി എസ്, 6 ആക്സിസ് ഐ എം യൂ കണ്ട്രോൾ എന്നിങ്ങനെ നീളുന്നു ഇലക്ട്രോണിക്സ് പട.
അടുത്ത മാറ്റം വരുന്നത് നിറത്തിലാണ് ഡുക്കാറ്റിയുടെ ട്രാക്കിലെ താരമായ ഡെസ്മോസെഡിസിയുടെ കളർ തീം ആണ് ഇവന് നൽകിയിരിക്കുന്നത്.അവസാനമായി, സ്റ്റാൻഡേർഡ് മോഡലിൻറെ വിലയും 3 ലക്ഷം രൂപയും കൂട്ടി 15.95 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. പ്രധാന എതിരാളി ഉടൻ വിപണിയിൽ എത്തുന്ന 2023 സ്ട്രീറ്റ് ട്രിപ്പിൾ ആർ എസ് ആണ്.
Leave a comment