ട്രാക്കിൽ നിന്ന് കുറെയധികം ടെക്നോളജി റോഡിൽ എത്തിക്കുന്ന ഡുക്കാറ്റി. തങ്ങളുടെ 2022 ലെ ഡബിൾ യൂ. എസ്. ബി. കെ ചാമ്പ്യൻഷിപ്പിൻറെ വിജയാഘോഷങ്ങളുടെ ഭാഗമായി പാനിഗാലെ വി4 ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു. വിജയ കുതിപ്പിന് കരുത്ത് നൽകിയ ഡുക്കാറ്റി റൈസർമാരായ ഫ്രാൻസിസ്‌കോ, അൽവാരോ എന്നിവരുടെ കൈയൊപ്പും. അവരോടിച്ചിരുന്ന ഡുക്കാറ്റിയുടെ റൈസിംഗ് ഗ്രാഫിക്‌സുമായാണ് ലിമിറ്റഡ് എഡിഷനുകൾ എത്തുന്നത്.ആകെ 260 യൂണിറ്റുകൾ മാത്രമാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പ്രൊഡക്ഷൻ നടത്തു.
ലിമിറ്റഡ് എഡിഷൻറെ ഹൈലൈറ്റുകൾ
ട്രാക്കിലെ നിറങ്ങൾക്കൊപ്പം ട്രാക്കിൽ ഉപയോഗിക്കുന്ന ചില സംഗതികളും ഇവനെ വ്യത്യസ്‍തനാകുന്നുണ്ട്. ആദ്യം തന്നെ പാനിഗാലെ വി4 നിരയിലെ എസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവനെ നിർമ്മിക്കുന്നത്. പാനിഗാലെ വി 4 എസ് പി യിൽ കണ്ടതുപോലെയുള്ള തുറന്നിരിക്കുന്ന എസ് ട്ടി എം – ഇവോ എസ് ബി കെ ഡ്രൈ ക്ലച്ച് ഇവനൊപ്പം ചേർന്നപ്പോൾ മുൻ പിൻ മഡ്ഗാർഡുകൾ, ബ്രേക്ക് തണുപ്പിക്കാനുള്ള ഡക്റ്റ്സ് എന്നിവ കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവിടം കൊണ്ടും കാർബൺ ഫൈബർ കഥകൾ തീരുന്നില്ല. ഈ ബൈക്കുകളിലെ സിംഗിൾ-സ്വിം ആം കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ച ഒരു കവർ അതിൽ ടൈറ്റാനിയം കൊത്തിവെച്ചിരിക്കുന്നു. ഒപ്പം അൽവാരോയുടെ സാരഥിയായ ചുവപ്പ്, വെള്ള കോമ്പിനേഷനുള്ള സൂപ്പർ താരത്തിന് ബ്രൂഷെഡ് അലൂമിനിയം ഫിനിഷും നൽകിയിട്ടുണ്ട്. ഒപ്പം റോഡിൽ ഉപയോഗിക്കാൻ കഴിയുന്ന അക്രയുടെ എക്സ്ഹൌസ്റ്റ് കൂടി എത്തുന്നതോടെ ലിമിറ്റഡ് എഡിഷൻ തയ്യാർ.
ഇന്ത്യയിൽ ഇത്തരം റേസിങ്ങിനോടുള്ള പ്രിയം കുറവായതിനാൽ ഇതേ സ്വഭാവത്തിൽ അവതരിപ്പിച്ച സി ബി ആർ 1000 ആർ ആർ ആറിൻറെ ലിമിറ്റഡ് എഡിഷനെ പോലെ ഇവനും ഇന്ത്യയിൽ എത്താൻ സാധ്യത കുറവാണ്.
Leave a comment