ലോകത്തിൽ തന്നെ ഏറ്റവും പെർഫോമൻസുള്ള ബൈക്കുകളാണ് ഡുക്കാറ്റി നിർമ്മിക്കുന്നത്. ഇരട്ട സിലിണ്ടർ മോഡലുകളിൽ അറ്റം കണ്ടുകഴിഞ്ഞതിനുശേഷം. പതുക്കെ 4 സിലിണ്ടർ മോഡലുകളിലേക്ക് മാറിയ ഡുക്കാറ്റി. തങ്ങളുടെ പവർ ക്രൂയ്സറായ ഡയവലിന് വി4 എൻജിൻ ഘടിപ്പിച്ചിരിക്കുകയാണ്.
ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയ മോഡൽ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. മറ്റ് മോഡലുകളുടേത് പോലെ രൂപത്തിലും, പെർഫോമൻസിലും പുത്തൻ ഡയവൽ വേറെ ലെവലാണ്. അപ്പോൾ വിശേഷങ്ങളിലേക്ക് കടക്കാം.

മാസ്റ്റർ പീസ് ഡിസൈൻ
രൂപത്തിൽ പഴയ വി ട്വിൻ എൻജിൻറെ അതെ ഡിസൈൻ തന്നെയാണ് അടിസ്ഥാനം. എന്നാൽ എല്ലാം ഒന്ന് വലുതാക്കിയതിനൊപ്പം കുറച്ചു കൂടി മസ്ക്കുലർ ആക്കിയിട്ടുണ്ട്. വലിയ പരന്ന ഹെഡ്‍ലൈറ്റ്, വലിയ എയർ ഇൻട്ടേക്കോഡ് കൂടിയ ടാങ്ക് ഷോൾഡർ.
വി ട്വിനിനെക്കാളും മസ്ക്കുലർ ആയ ഇന്ധനടാങ്ക്, കൂടുതൽ കുഴിഞ്ഞരിക്കുന്ന സീറ്റ് കഴിഞ്ഞെത്തുന്നത്. ഡയവലുകളുടെ ഹൈലൈറ്റായ തുറന്നിരിക്കുന്ന പിൻവശത്തേക്കാണ്. 240 സെക്ഷൻ 17 ഇഞ്ച് ടയറിൻറെ ഭീകരത തുറന്ന് കാണിക്കുന്നതിന് .

സിംഗിൾ സൈഡഡ് സ്വിങ് ആർമും, ഒരു സൈഡ് മാത്രം ഘടിപ്പിച്ച ടയർ ഹഗർ. ഡുക്കാറ്റി ബ്രില്ലിയൻസായി 4 സിലിണ്ടർ ഡയവലിന് എക്സ്ഹൌസ്റ്റ് ഡിസൈൻ, 2 ൽ നിന്ന് നാലായി വിഭജിച്ചിട്ടുണ്ട്. അതും ടയർ ഭീകരത കൂട്ടുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
തേനീച്ചകളുടെ കൂട് പോലെ തോന്നിക്കുന്ന ടൈൽ സെക്ഷൻ എത്തുന്നതോടെ പിന്നിലെ ഡിസൈനുകൾക്ക് തിരശീല വീഴുകയാണ്.
ദി എൻജിൻ
ഇനിയാണ് പ്രധാന ഭാഗത്തേക്ക് കടക്കുന്നത്, ദി എൻജിൻ. ഡുക്കാറ്റിയുടെ പാനിഗാലെ വി 4, സ്ട്രീറ്റ് ഫൈറ്റർ വി 4 എന്നിവരിൽ കണ്ട എൻജിനല്ല ഇവന് ജീവൻ നൽകുന്നത്. പകരം മൾട്ടിസ്റ്റാർഡ വി4 ൽ കണ്ട ഗ്രാൻഡ് ട്യൂറിസ്‌മോ വിഭാഗത്തിൽപ്പെടുന്ന എൻജിനാണ്.

യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന ഈ എൻജിന് പാനിഗാലെയെക്കാൾ കപ്പാസിറ്റി കൂടുതലാണ്. പക്ഷേ കരുത്ത് കുറവുണ്ട് താനും.1158 സിസി, വി4, ലിക്വിഡ് കൂൾഡ് എൻജിൻറെ കരുത്ത് വരുന്നത്. 168 പി എസും ടോർക് 126 എൻ എം വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷൻ കരുത്ത് ടയറിൽ എത്തിക്കുന്നത്.
240 സെക്ഷൻ ടയർ പിന്നിലും, മുന്നിൽ 120 സെക്ഷൻ ടയറുകൾ കരുത്ത് റോഡിൽ എത്തിക്കുമ്പോൾ. റോഡിൽ കൂടുതൽ നിയന്ത്രണത്തിനായി ഫുള്ളി അഡ്ജസ്റ്റബിൾ യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷനും നൽകിയിരിക്കുന്നു.
ഇലക്ട്രോണിക്സിൽ വലിയ നിര
- റൈഡിങ് മോഡ്
- പവർ മോഡ്
- കോർണേറിങ് എ ബി എസ്
- ട്രാക്ഷൻ കണ്ട്രോൾ
- വിലീ കണ്ട്രോൾ
- പവർ മോഡ്
- ക്രൂയിസ് കണ്ട്രോൾ
- ടേൺ ബൈ ടേൺ നാവിഗേഷൻ
- ഇവയൊക്കെ നിയന്ത്രിക്കാൻ 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേയും.

പാവം അളവുകൾ ഭീകരവിലയും
ഇനി അളവുകളിലേക്ക് കടന്നാൽ ഈ ആജാനുബാഹുവിൻറെ ആകെ ഭാരം 211 കെ ജി മാത്രമാണ്. നമ്മുടെ സൂപ്പർ മിറ്റിയോറിൻറെ ഭാരം 241 കെ ജി എന്ന് കൂടി ഓർക്കണം. സീറ്റ് ഹൈറ്റ് നോക്കിയാൽ ഇന്നലെ അവതരിപ്പിച്ച എസ് പി 160 പോലെ തന്നെ വെറും 790 എം എം. എന്നിങ്ങനെ ലളിതമായ ഇവൻറെ വില അത്ര ലളിതമല്ല.
ഡുക്കാറ്റി എന്നും ഞെട്ടിക്കുന്നത് വിലയിലാണ് ഇവിടെയും അതിന് ഒരു മാറ്റവുമില്ല. പ്രധാന എതിരാളിയായ റോക്കറ്റ് 3 യുടെ വില 19.90 ലക്ഷം. എന്നാൽ ഡുക്കാറ്റിയുടെ പവർ ക്രൂയ്സർ വി4 ന്റെ വില 25.91 ലക്ഷം. സർവീസ് ഇന്റർവെൽ വരുന്നത് രണ്ടു വർഷം അല്ലെങ്കിൽ 15,000 കിലോ മീറ്റർ.
Leave a comment