എല്ലാവരും ഓഫ് റോഡ് മോഡലുകളിലേക്ക് തിരിയുമ്പോൾ ഡുക്കാറ്റിയും അതെ പാതയിൽ തന്നെയാണ്. സാഹസിക യാത്രികനായ മൾട്ടിസ്റ്റാർഡയെക്കാളും ഓഫ് റോഡർ ആണ് ഇപ്പോൾ എത്തിയിരിക്കുന്ന ഡെസേർട്ട് എക്സ്.
ഓഫ് റോഡ് നമ്പറുകൾ
നമ്പറുകൾ നോക്കിയാൽ കുറച്ചു കൂടി വ്യക്തമാകും. 21 , 18 ഇഞ്ച് സ്പോക്ക് വീലുകൾ. 230, 220 എം എം ട്രാവൽ നൽകുന്ന യൂ എസ് ഡി , മോണോ സസ്പെൻഷൻ. 250 എം എം ഗ്രൗണ്ട് ക്ലീറൻസ്. എന്നിവക്കൊപ്പം 875 എം എം സീറ്റ് ഹൈറ്റ് എന്നിങ്ങനെ അഴകളവുകൾ. എല്ലാം ഒരു ഹാർഡ് കോർ ഓഫ് റോഡർ ചേരുന്ന വിധത്തിൽ ഒരുക്കിയിട്ടുണ്ട്.

മാറ്റങ്ങളുമായി വി2 ഷാസിയും എൻജിനും
മോൺസ്റ്റർ, പാനിഗാലെ വി 2 എന്നിവരുടെ അതേ ഷാസിയും എൻജിനും തന്നെയാണ് ഇവനും. എൽ ട്വിൻ, 973 സിസി എൻജിൻറെ കരുത്ത് ഡെസേർട്ട് എക്സിൽ എത്തുമ്പോൾ, 110 എച്ച് പി കരുത്തും 92 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. എന്നാൽ വലിയ കുന്നും മലയും കേറേണ്ടതിനാൽ ചില മാറ്റങ്ങൾ വരുത്തി 1.7 കെ ജി കുറച്ചിട്ടുണ്ട്.
ഞെട്ടിക്കുന്ന ഇലക്ട്രോണിക്സ്
ഇതിനൊപ്പം ഈ കരുത്തനെ വരുതിയിൽ നിർത്താൻ വലിയൊരു ലിസ്റ്റ് ഇലക്ട്രോണിക്സും ഇവന് നൽകിയിട്ടുണ്ട്. 6 റൈഡിങ് മോഡ്, 4 പവർ മോഡ്, ക്രൂയ്‌സ് കണ്ട്രോൾ, എൻജിൻ ബ്രേക്ക് കണ്ട്രോൾ, ട്രാക്ഷൻ കണ്ട്രോൾ, ബോഷ് ഐ എം യൂ. വീലി കണ്ട്രോൾ ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, കോർണേറിങ് എ ബി എസ് . എന്നിവരെ നിയന്ത്രിക്കാൻ 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേയും ഇവൻറെ ഹൈലൈറ്റുകളിൽ ഒന്നാണ്.

ട്രെൻഡിന് അനുസരിച്ച ഡിസൈൻ
ഡിസൈൻ ട്രെൻഡിന് അനുസരിച്ച ഇരട്ട കണ്ണുകളുള്ള ഹെഡ്‍ലൈറ്റ് കാഴ്ചയിൽ ഒരു ഓമനത്വം ഒക്കെ നൽകുന്നുണ്ട്. സെമി ഫയറിങ് അതിന് താഴെയായി ബാഷ് പ്ലേറ്റ്. സ്പ്ലിറ്റ് സീറ്റ് ലളിതമായ ഗ്രാബ് റെയിലിൽ നിന്ന് താഴോട്ട് നോക്കിയാൽ ഒരു കുഞ്ഞ് ടൈൽ ലൈറ്റ് കാണാം. ഉയർന്നിരിക്കുന്ന എക്സ്ഹൌസ്റ്റ് പില്യൺ റൈഡറിന് തൊട്ടടുത്ത് നിൽപ്പുണ്ട്, എന്നിവയാണ് ഡിസൈനിലെ വിശേഷങ്ങൾ.
വിലയിലും ഞെട്ടിക്കും
വില കുറച്ച് കൂടി പോയോ എന്നാണ് സംശയം. 17.91 ലക്ഷം രൂപ വിലയാണ് ഇവന് ആസ്കിങ് പ്രൈസ് ആയി ചോദിക്കുന്നത്.ഇവൻറെ പ്രധാന എതിരാളികൾ ടൈഗർ 900 റാലി പ്രൊ ക്ക് 15.5 ലക്ഷം. ബി എം ഡബിൾ യൂ എഫ് 850 ജി എസ് 13.75 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്
Leave a comment