കഴിഞ്ഞ വർഷം ഡുക്കാറ്റി ഒരു പ്രഖ്യാപനം നടത്തിയിരുന്നു. മറ്റ് പ്രീമിയം ബ്രാൻഡുകളെ പോലെ കുഞ്ഞൻ മോഡലുകൾ അവതരിപ്പിക്കില്ല എന്ന്. എന്നാൽ അത് പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ഡുക്കാറ്റി ഇതാ ആ വാക്ക് മാറ്റുകയാണ്. തങ്ങളുടെ കുഞ്ഞൻ മോട്ടോർസൈക്കിൾ നവംബർ 2 ന് വിപണിയിൽ എത്തും.
ഹൈലൈറ്റ്സ്
- ഡുക്കാറ്റിയുടെ ലോഞ്ച് തിയ്യതി
- എൻജിൻ സ്പെക്
- ഭീകരനിൽ നിന്ന് ഹൃദയ ഘടകങ്ങൾ
കുഞ്ഞൻ എന്ന് വച്ചാൽ അത്ര ചെറിയ എൻജിനുമായല്ല ഇറ്റാലിയൻ ബ്രാൻഡ് എത്തുന്നത്. നേരത്തെ പറഞ്ഞതുപോലെ 659 സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ് ഇവന് ജീവൻ പകരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കരുത്ത് കൂടിയ സിംഗിൾ സിലിണ്ടർ എന്നാണ് അവകാശവാദം.

9,750 ആർ പി എമ്മിൽ 77.5 ബി എച്ച് പി കരുത്തും, 63 എൻ എം ടോർക്കുമാണ് ഈ എൻജിൻ പുറത്തെടുക്കുക. ഇതിനൊപ്പം പുതിയ സിംഗിൾ സിലിണ്ടർ എൻജിൻറെ കുറച്ചു വിവരങ്ങളും ഡുക്കാറ്റി പുറത്ത് വിട്ടിട്ടുണ്ട്. സിംഗിൾ സിലിണ്ടർ എൻജിനിലെ ഭീകരനാകാൻ ഒരുങ്ങുന്ന ഇവന്.
- 116 എം എം ഡയമീറ്റർ പിസ്റ്റൺ
- കോംബഷൻ ചേംബേഴ്‌സ് ഷെയ്പ്പ്
- 46.8 എം എം ഡയമീറ്റർ ടൈറ്റാനിയം ഇൻട്ടേക്ക് വാൽവ്
- സ്റ്റീൽ എക്സ്ഹൌസ്റ്റ് വാൽവ്
എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം എത്തുന്നത് മറ്റൊരു ഭീകരനിൽ നിന്നുമാണ്. വി ട്വിൻ എഞ്ചിനുകളിലെ ഏറ്റവും കരുത്ത് കൂടിയവരിൽ ഒരാളായ 1299 പാനിഗാലെയിൽ നിന്ന് തന്നെ. ഇതിനൊപ്പം ഇലക്ട്രോണിക്സിൻറെ ഒരു വലിയ നിര ഉണ്ടാകുമെന്ന് ഉറപ്പാണ്.
അതിൽ 3 പവർ മോഡുകൾ, റൈഡ് ബൈ വയർ, ക്വിക്ക് ഷിഫ്റ്റർ എന്നിവ ഉറപ്പായിട്ടുണ്ട്. നവംബർ 2 ന് ഡുക്കാറ്റി പ്രീമിയർ 2024 ലെ 5 മത്തെ എപ്പിസോഡിലായിരിക്കും ഇവനെ അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അന്നറിയാം.
Leave a comment