ഇന്ത്യൻ ഇരുചക്ര വിപണിയിൽ ഏറ്റവും വലിയ ഫാമിലിക്കളിൽ ഒന്നാണ് ഡുക്കാറ്റി ഫാമിലി. അൾട്രാ പ്രീമിയം മോഡലുകൾ അവതരിപ്പിക്കുന്ന ഈ ഇറ്റാലിയൻ ബ്രാൻഡിന് 10 മോഡലുകളിലായി 30 വാരിയന്റുകളാണ് ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
ഭീകരന്മാർ എത്തുന്നു
ഈ വർഷവും ഫാമിലി ഇനിയും വലുതാകാനാണ് ഡുക്കാറ്റിയുടെ തീരുമാനം. 2023 ലേക്ക് ചുവന്ന ഇറ്റാലിയൻ പടയിലേക്ക് എത്തുന്ന മോഡലുകളുടെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. ഇപ്പോൾ നൽകിയിരിക്കുന്ന വിലയിൽ ചെറിയ മാറ്റങ്ങൾ വിപണിയിൽ എത്തുമ്പോൾ പ്രതീഷിക്കാം. 10.39 മുതൽ 72 ലക്ഷം വില വരുന്ന 9 ഓളം മോഡലുകളാണ് ഇന്ത്യയിലേക്ക് ഊഴം കാത്ത് നിൽക്കുന്നത്.

2023 ഫ്രഷ് ആയി തുടങ്ങാൻ ഒരു ഫ്രഷ് മോഡലിനെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ചൂട് മാറുന്നതിന് മുൻപ് ഹാർഡ് കോർ ഓഫ് റോഡർ ഡെസേർട്ട് എക്സ് ഇന്ത്യയിലെത്തും വില 17.91 ലക്ഷം. തൊട്ടടുത്ത് തന്നെ മോൺസ്റ്റർ ഇറങ്ങുന്നുണ്ട്. കൂടുതൽ ട്രാക്ക് കഴിവുകളുമായി എത്തുന്ന മോൺസ്റ്റർ എസ് പി യാണ് രണ്ടാമൻ വില 15.91 ലക്ഷം. അടുത്തതും ഒരു മോൺസ്റ്ററാണ്, പക്ഷേ മോൺസ്റ്റർ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പാൾ ആണെന്ന് മാത്രം.
പാനിഗാലെ വി 4 ആർ, 999 സിസി 4 സിലിണ്ടർ എഞ്ചിനുമായി എത്തുന്ന ഇവൻ ഡബിൾ യൂ. എസ്. ബി. കെ ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന മോഡലിൻറെ റോഡ് വേർഷൻ ആണ്. റെഗുലർ പാനിഗാലെയെക്കാൾ കപ്പാസിറ്റി കുറവാണെങ്കിലും കരുത്തും ഭാരവും ഇവന് കുറവാണ്. 237 എച്ച് പി വരെ കരുത്തും 167 കെ ജി ഭാരവുമായിട്ടാണ് ഇവൻ എത്തുന്നത്. വിലയിലും സാധാ പാനിഗാലെയെക്കാളും മുന്നിലാണ്. 69.99 ലക്ഷം രൂപ.
മൂന്നാം പാദത്തിൽ രണ്ടു വി 4 മോഡലുകൾ
പാനിഗാലെയുടെ നേക്കഡ് വെർഷൻറെ എസ് പി 2 വേർഷനും ഈ വർഷം എത്തുന്നുണ്ട്. വില 35.33 ലക്ഷം രൂപ. തൊട്ട് താഴെ എത്തുന്നത് വി 2 വിൻറെ കാലം കഴിഞ്ഞു എന്ന് പറയുന്ന ഡുക്കാറ്റിയുടെ അവസാനം എത്തിയ വി 4 മോഡലാണ്. ഡയവൽ വി4 വില 25.91 ലക്ഷം രൂപയാണ്. ഇവർ രണ്ടുപേരും 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പ്രതീഷിക്കുമ്പോൾ.
അവസാനം വെടിക്കെട്ട്
അത് കഴിഞ്ഞെത്തുന്ന 2023 ലെ മാസങ്ങൾ പൊടി പാറും. ആദ്യം എത്തുന്നത് ഡുക്കാറ്റിയുടെ സാഹസിക യാത്രികനായ മൾട്ടിസ്റ്റാർഡ വി 4 റാലി എഡിഷൻ ആണ്. മാരുതി 800 നേക്കാളും 2 ലിറ്റർ പെട്രോൾ ടാങ്ക് കപ്പാസിറ്റി കൂടുതലാണ് ഇവന്. 30 ലിറ്റർ ഇന്ധന ടാങ്ക്, സ്പോക്ക് വീലുകൾ തുടങ്ങിയ ഹൈലൈറ്റുകളുമായി എത്തുന്ന ഇവന് 29.72 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. ആകെ ചൂടായി നിൽക്കുന്ന ഡുക്കാറ്റി ലൈൻആപ്പിൽ കുറച്ച് അഫൊർഡബിൾ മോഡലുകളുടെ വരവാണ് ഇനി. ഡുക്കാറ്റി നിരയിലെ സ്ക്രമ്ബ്ലെർ നിരയിലേക്ക് ഐക്കൺ 10.39 ലക്ഷം, കഫേ റൈസർ സ്ക്രമ്ബ്ലെർ – നൈറ്റ് ഷിഫ്റ്റ്, സ്‌പോർട്ടി താരം ഫുൾ ത്രോട്ടിൽ എന്നിവരുടെ വരവാണ്.
കുറച്ച് തണുത്തിരിക്കുന്ന ഡുക്കാറ്റി എൻജിനിലേക്ക് ഇനി എത്തുന്നതാണ് ഏവരും കാത്തിരുന്ന ഡുക്കാറ്റിയുടെ ഏറ്റവും വില കൂടിയ താരമായ സ്ട്രീറ്റ്ഫൈറ്റർ വി 4 ലംബോർഗിനി എഡിഷൻ. ലംബോർഗിനിയിൽ ഉപയോഗിച്ചിരിക്കുന്ന അതെ പെയിന്റ്, ബിസ്പോക്ക് പാർട്സ് എന്നിങ്ങനെയാണ് ഇവൻറെ സ്പെഷ്യലിറ്റി പക്ഷേ വില വരുന്നത് 72 ലക്ഷം രൂപയും. ഈ വർഷം അവസാനമായിരിക്കും ഡുക്കാറ്റി ഈ ബോംബ് പൊട്ടിക്കുന്നത്.
Leave a comment