ദുൽക്കർ സൽമാൻ വലിയൊരു വാഹന പ്രേമിയാണെന്ന് നമ്മുക്ക് എല്ലാവർക്ക് അറിയാം. കൂടുതലായി പെർഫോമൻസ് വാഹനങ്ങളെ ഇഷ്ട്ടപ്പെടുന്ന ഡി ക്യു വിന് സ്വന്തമായി ഒരു ഇലക്ട്രിക്ക് കമ്പനിയുണ്ട്. ബാംഗ്ലൂർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന അൾട്രാവൈലറ്റ് ആണ് ഡി ക്യു വിനും ഷെയർ ഉള്ള ആ കമ്പനി.
കുറച്ചു നാളുകൾക്ക് മുൻപ് അൾട്രാവൈലറ്റിൻറെ ആദ്യ ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കായ എഫ് 77 ൻറെ വിവരങ്ങൾ പുറത്ത് വിട്ടെങ്കിലും. ഒഫീഷ്യലി കമ്പനി പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ആദ്യ ഷോറൂം ബാംഗ്ലൂരിൽ തുടങ്ങി ഇന്ത്യയിലെ പെർഫോമൻസ് ഇലക്ട്രിക്ക് യുഗത്തിന് തുടക്കം കുറിക്കുകയാണ് അൾട്രാവൈലറ്റ്.

ഉദ്‌ഘാടകനായി മറ്റൊരു പേരിൻറെ ആവശ്യമില്ലാത്തതിനാൽ വീണ്ടും ഡി ക്യു എത്തി. ചൂടപ്പം പോലെ വിറ്റ് തീർത്ത എഫ് 77 സ്പെഷ്യൽ എഡിഷൻറെ ഉടമകൂടി ആകുകയാണ് നമ്മുടെ സൂപ്പർ സ്റ്റാർ. അതോടെ പെട്രോൾ ഹെഡ് ആയ ഡി ക്യു വിൻറെ ഇലക്ട്രിക്ക് യാത്രക്ക് കൂടി തുടക്കം കുറിക്കുകയാണ് അൾട്രാ അൾട്രാവൈലറ്റ് എഫ് 77 സ്പെഷ്യൽ എഡിഷനിലൂടെ.
അൾട്രാവൈലറ്റ് എഫ് 77 നെ കുറിച്ച് പറയുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക്ക് ബൈക്കാണ് എഫ് 77. മൂന്ന് വാരിയറ്റുകളിലായി പുറത്തിറങ്ങിയ ഇവന് സ്റ്റാൻഡേർഡ്, റിക്കോൺ, സ്പെഷ്യൽ എന്നിങ്ങനെ മൂന്ന് വേർഷനുകളിൽ ലഭ്യമാണ്.
30.2 കിലോ വാട്ട് കരുത്തും, 2.9 സെക്കൻഡ് കൊണ്ട് 60 ഉം, 307 കിലോ മീറ്റർ റേഞ്ചും തരുന്ന ഇവൻറെ വില 3.8 മുതൽ 5.5 ലക്ഷം രൂപ വരെയാണ്. കൂടുതൽ വിശേഷങ്ങൾ നേരത്തെ പറഞ്ഞതിനാൽ വീണ്ടും അങ്ങോട്ട് പോകുന്നില്ല.
സോഴ്സ്
Leave a comment