ഇന്ത്യയിൽ മലിനീകരണം കുറക്കുന്നതിനായി ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സബ്സിഡി നൽകുന്നുണ്ട്. എന്നാൽ സർക്കാർ പുതിയ ഡോമിനർ 400 ന് സബ്സിഡിയിൽ ഇപ്പോൾ ലഭ്യമാണ്. എങ്ങനെ എന്ന് നോക്കാം. ഈ സബ്സിഡിക്ക് പിന്നിൽ ബജാജിൻറെ കാഞ്ഞ ബുദ്ധികൂടിയുണ്ട്.
400 ന് ഡിസ്‌കൗണ്ട് വരുന്നതിന് മുൻപ് എക്സ് ഷോറൂം വില 2.12 ലക്ഷമായിരുന്നു. കേരളത്തിലെ നികുതിഘടന അനുസരിച്ച് 1 മുതൽ 2 ലക്ഷം വരെയുള്ളവർക്ക് ഒരു ടാക്‌സും. 2 ലക്ഷത്തിന് മുകളിൽ ഉള്ള മോഡലുകൾക്ക് ഇരട്ടിയാണ് ടാക്സ് വരുന്നത് .
ബജാജ് ഇപ്പോൾ നൽകിയിരിക്കുന്നത് 12,000 രൂപയുടെ ഡിസ്‌കൗണ്ടാണ്. ഇതോടെ ഡി 400 ൻറെ വില രണ്ടു ലക്ഷത്തിന് താഴെയായി. ഇതൊടെ ടാക്‌സും കുറഞ്ഞു. ഇപ്പോൾ മൊത്തത്തിൽ ഓൺ റോഡ് പ്രൈസ് നോക്കുമ്പോൾ 23,000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ആകെ കിട്ടുന്നത്. 2.54 ലക്ഷമാണ് ഓൺ റോഡ് പ്രൈസായി ബജാജ് ചോദിക്കുന്നത്.
ഇത് ഒരു ഹ്രസ്യകാല ഓഫർ അവനാണ് വഴി. കാരണം ഏപ്രിൽ 1 മുതൽ ബി എസ് 6.2 മോഡലുകൾ മാത്രമേ വിൽക്കാൻ സാധിക്കൂ. പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എൻജിൻ ഇപ്പോൾ ഡോമിനർ 400 ന് ലഭ്യമല്ല. പുതിയ ഒരു മാറ്റം എത്തിയില്ലെങ്കിലും 4000 രൂപയുടെ വർദ്ധന ഉണ്ടാകാൻ വലിയ സാധ്യതയുണ്ട്.
Grand Bajaj +91 75580 45333
Leave a comment