ഇന്ത്യയിൽ ഏറ്റവും വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ബ്രാൻഡ് ഹീറോ ആണ്. എന്നാൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കയറ്റുമതി ചെയ്യുന്ന ബ്രാൻഡ് ബജാജ് മോഡലുകളാണ്. 70 നു മുകളിൽ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ബജാജ് മോഡലുകൾ കയറ്റുമതി ചെയ്യുന്നത്. മികച്ച പ്രതികരണം ലഭിക്കുന്ന ലാറ്റിൻ അമേരിക്കയിൽ കൂടുതൽ സാന്നിദ്യം ഉറപ്പിക്കുന്നതിനായി ചില പുതിയ മോഡലുകൾ അവിടെ എത്തി കഴിഞ്ഞു.
അതിൽ പുതുതായി എത്തിയതാണ് ഡോമിനർ സീരീസിലെ രണ്ടു മോഡലുകൾ. ഇന്ത്യയിലേത് പോലെ കുറെയധികം വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഒന്നും ബ്രസീലിലിൽ ഇല്ല. ഉള്ളതാക്കട്ടെ ഫ്ലാഗ്ഷിപ്പ് താരമായ ഡോമിനർ മാത്രമാണ്. 400 നൊപ്പം 200, 160 കൂടി ചേരുകയാണ്. ഇന്ത്യയിലുള്ള എൻ എസ് 200, 160 മോഡലുകൾക്ക് യൂ എസ് ഡി വച്ചതിനൊപ്പം ഡോമി ലോഗോയുമാണ് പ്രധാന മാറ്റങ്ങൾ. എന്നാൽ ഇന്ത്യയിലുള്ള എൻ എസ് സീരിസിനോട് ഒരു പടി താഴെയാണ് ബ്രസീലിയൻ ഡോമിനർ 200, 160 മോഡലുകളുടെ സ്ഥാനം.
കാരണം ഫ്ലാഗ്ഷിപ്പ് പേരും യൂ എസ് ഡി ഫോർക്കും ലഭിച്ചെങ്കിലും ഇന്ത്യയിൽ വില്പന അവസാനിപ്പിച്ച (കാർബുറേറ്റർ വേർഷനുകളുടെ പവർ ഫിഗ്ർസ് ആണ് ) ഇവർക്ക് നൽകിയിരിക്കുന്നത്. ഇന്ത്യയിലുള്ള എൻ എസ് 160 ക്ക് 17.2 പി എസ് കരുത്തും 14.6 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നതെങ്കിൽ ഡോമിനർ 160 ക്ക് 15.5 പി എസും 14.5 എൻ എം വുമാണ്. എൻ എസ് 200 ന് 24.5 പി എസ് കരുത്തും 18.74 എൻ എം ടോർക്കുമാണ്. ഡോമിനർ 200 നാകട്ടെ 23.5 പി എസും 18.3 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.
ഡോമിനർ ബ്രാൻഡ് കൂടുതൽ വിജയമായാൽ ബ്രസീലിലിൽ ഇനി അവിടെ കൂടുതൽ ചെറിയ മോഡലുകൾ ഫ്ലാഗ്ഷിപ്പ് നിരയിൽ പ്രത്യക്ഷപ്പെട്ടേക്കാം. എൻ എസ് 125 ന് മുൻഗണന.
Leave a comment