ഇന്ത്യയിൽ ഏറ്റവും വലിയ നിരകളിൽ ഒന്നാണ് പൾസർ. ഒരു കോടിയിലധികം മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ വില്പന നടത്തിയ പൾസർ നിരയിൽ എട്ടോളം എൻജിനുകൾ ഇന്ത്യയിൽ വില്പന നടത്തിയിട്ടുണ്ട്. അതിൽ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ മോഡലുകൾ ഏതൊക്കെ എന്ന് നോക്കാം.
2001 ലാണ് ആദ്യ പൾസർ മോഡലുകൾ ഇന്ത്യയിൽ ജനിക്കുന്നത്. അത് 150, 180 ട്വിൻസ് മോഡലുകളാണ്. 200, 220 മോഡലുകൾ കൂടി എത്തി നിൽക്കുന്ന 2008 ലാണ് ആദ്യ പിൻവലിക്കൽ നടക്കുന്നത്
ബജാജ് നിരയിലെ ആദ്യ ഫ്യൂൽ ഇൻജെക്ടഡ് മോട്ടോർ സൈക്കിൾ ആയ പൾസർ 220 ഡി ട്ടി എസ് – എഫ് ഐ ആയിരുന്നു അത്. ഇന്ത്യയിൽ ഇപ്പോൾ സർവ്വ സാധാരണമായ ഫ്യൂൽ ഇൻജെക്ഷൻ അന്ന് കാലത്ത് തന്നെ അവതരിപ്പിച്ചെങ്കിലും ഉയർന്ന സങ്കിർണതയും ഉയർന്ന വിലയും കാരണം ആ മോഡൽ പിൻവലിച്ചു. ഫഹദ് ഫാസിലിനെ പോലെ തോറ്റാണ് തുടങ്ങിയതെങ്കിലും പൾസറിൻറെ കാർബുറേറ്റർ സിസ്റ്റം വന്നതോടെ കളി മാറി എന്നതും ചരിത്രം.
വലിയ വില്പന നേടി പൾസർ 220 യും തൊട്ടടുത്ത വർഷം തന്നെ പുതിയ 180 കൂടി എത്തിയതോടെ പരുങ്ങലിലായത് പൾസർ 200 ആണ്. ഇവരുടെ വില്പന കൂടിയതോടെ പൾസർ 200 വാങ്ങാൻ ആളില്ലാതായി അതോടെ 2009 ൽ അവനും മഴു വീണു. എന്നാൽ അവിടം കൊണ്ടും പൾസർ തോൽക്കാൻ തിരുമാനിച്ചിരുന്നില്ല.
Leave a comment