ശനിയാഴ്‌ച , 9 ഡിസംബർ 2023
Home Web Series പാളിപ്പോയ പൾസർ തിരുമാനങ്ങൾ
Web Series

പാളിപ്പോയ പൾസർ തിരുമാനങ്ങൾ

പിൻവലിച്ച പൾസറുകൾ എപ്പിസോഡ് 02

discontinued pulsar-models ep02
discontinued pulsar-models ep02

2009 ൽ പൾസർ 200 പിൻവലിച്ചശേഷം അടുത്ത വർഷം തന്നെ പുതിയ നേക്കഡ് വേർഷൻ ബജാജ് പൾസർ നിരയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ വൻ ഹിറ്റായി ഓടുന്ന പൾസർ 220 യുടെ നേക്കഡ് വേർഷനായിരുന്നു അത്. സെമി ഫയറിങ് എടുത്ത് കളഞ്ഞ പൾസർ 220 എസ് എന്ന് പേരിട്ട ഇവൻ വില്പനയിൽ വലിയ തോൽവിയായി. പ്രധാന കാരണം ഇവൻറെ വിലയായിരുന്നു. പൾസർ 220 യെക്കാളും പ്രൊജക്ടർ ഹെഡ്‍ലൈറ്റ് എടുത്ത് കളഞ്ഞിട്ടും 3000 രൂപയാണ് ഇവന് കുറക്കാൻ ബജാജിന് കഴിഞ്ഞത്. ഇതോടെ 2010 ൽ അവതരിപ്പിച്ച മോഡൽ 2012 ഓടെ വില്പന അവസാനിപ്പിച്ചെങ്കിലും പിന്നെ എത്തിയത് എൻ എസ് 200 ആയിരുന്നു.

ഇന്ത്യയിൽ പൾസർ നിരയിൽ പുതിയ തലമുറയായ എത്തിയ എൻ എസ് 200 ഇന്ത്യയിൽ വലിയ ഹിറ്റായി നിൽക്കുമ്പോളാണ് ബജാജ് ഒരു കൈവിട്ട കളി കളിച്ചത്. എൻ എസ് 200 നെ 2015 ൽ വില്പന അവസാനിപ്പിച്ചു. എന്നിട്ട് ആ സ്ഥാനം എ എസ് 200 ന് നൽകി. അതോടെ പൊടുന്നനെ വില്പന കുറയുന്നത് കണ്ട ബജാജ് ഭീതിയിലായി. രണ്ടു വർഷം കൊണ്ട് എ എസ് 200, 150 എന്നിവരെ പിൻവലിച്ച് എൻ എസ് 200 നെ തിരിക്കെ കൊണ്ടുവരേണ്ടി വന്നു.

അടുത്ത വർഷം തന്നെ അടുത്ത ആളുടെ പടിയിറക്കമുണ്ടായി. അത്‌ കുഞ്ഞൻ പൾസറിൻറെ ആയിരുന്നു. 135 സിസി, എയർ കൂൾഡ്, 4 വാൽവ് എഞ്ചിനുമായി എത്തിയ ഇവൻ പൾസർ 150 യെക്കാളും ആധുനികനായിരുന്നു. അത് തന്നെയാണ് പിന്നീട് തിരിച്ചടിയായതും. വില കേറി കേറി പൾസർ 150 യുടെ അടുത്ത് എത്തിയപ്പോൾ എന്തിന് 135 സിസി എന്ന ചിന്ത വന്നതോടെയാണ് കുഞ്ഞൻ പൾസർ വാങ്ങാൻ ആളില്ലാതെയായി. അതോടെ 2018 ൽ അന്നത്തെ കുഞ്ഞൻ പൾസറിൻറെ പ്ലേഗും ബജാജ് ഊരി. എന്നാൽ ഇപ്പോഴും പൾസർ 135 ബഹറിൻ തുടങ്ങിയ മാർക്കറ്റിൽ നിലവിലുണ്ട്.

അങ്ങനെ ഒരു പ്രേശ്നം വരും കാലങ്ങളിൽ പുതിയ പൾസറിലും ഉണ്ടാകാം.

റെഫറൽ ലിങ്ക്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആദ്യ ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തിയ ബൈക്ക്

ലോകത്തിൽ ആദ്യമായി ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തിയ ബൈക്ക് ഏതാണെന്നു നോക്കുകയാണ് ഇന്ന്. ഇപ്പോൾ ഇന്ത്യയിൽ...

ആദ്യമായി എ ബി എസുമായി എത്തിയ ബൈക്ക്

ഇന്ത്യയിൽ ആദ്യമായി ഒരു സുരക്ഷാ സംവിധാനം നിർബന്ധമാകുന്നത് എ ബി എസ് ആയിരിക്കും. 125 സിസി...

ആദ്യമായി ട്ടി എഫ് ട്ടി ഡിസ്പ്ലേ ബൈക്കിൽ

ലോകമെബാടും ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്ന ടെക്നോളജികളിൽ ഒന്നാണ് ട്ടി എഫ് ട്ടി ഡിസ്പ്ലേ. ” തിൻ...

ലോകത്തിലെ ആദ്യ ഫ്യൂൽ ഇൻജെക്ഷൻ ബൈക്ക്

ഇന്ത്യൻ ഇരുചക്ര വിപണിയിൽ ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒരു ടെക്നോളോജിയാണ് ഫ്യൂൽ ഇൻജെക്ഷൻ. 2020 ൽ ബി...