ഇന്ത്യയിൽ വീണ്ടും പുതിയൊരു മലിനീകരണ നിയമം കൂടി പടി വാതിലിൽ നിൽക്കുകയാണ്. ബി എസ് 6 ൻറെ രണ്ടാം സ്റ്റേജ് ഏപ്രിൽ 1, 2023 ൽ നിലവിൽ വരും. എല്ലാ പ്രകൃതി സൗഹാർദ നിയമങ്ങൾ വരുന്നതോടെ ചില ചടങ്ങുകൾ ഇന്ത്യയിൽ നടക്കാറുണ്ട്. അതിൽ ഒന്ന് വില കയറ്റവും രണ്ടാമത് ലാഭകരമല്ലാത്ത മോഡലുകളുടെ പടിയിറക്കവുമാണ്.
ഏതാണ്ട് 5,000 രൂപയുടെ അടുത്ത് ശരാശരി വിലകയ്യറ്റം പ്രതീഷിക്കുന്നുണ്ട്. ഒപ്പം കഴിഞ്ഞ വർഷം വില്പനയിൽ താഴെ പോയ മോഡലുകൾ ഏതൊക്കെ എന്ന് നോക്കാം. ഇവരിൽ പലരും ബി എസ് 6, 2.0 യിൽ ഉണ്ടാകാൻ സാധ്യതയില്ല. ഇന്ത്യയിൽ കഴിഞ്ഞ വർഷം വില്പന നടത്തിയ മോഡലുകളുടെ ശരാശരിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ബജാജ്, ഹീറോ, ഹോണ്ട, കവാസാക്കി, പിയാജിയോ, എൻഫീൽഡ്, സുസൂക്കി, ട്രിയംഫ്, കവാസാക്കി, ട്ടി വി എസ്, യമഹ എന്നിവരുടെ മോഡലുകളെയാണ് ഈ സീരിസിൽ നോക്കുന്നത്.
ഇന്ത്യയിൽ ബജാജിന് കിഴിൽ മൂന്നോളം ബ്രാൻഡുകൾ അണിനിരക്കുന്നുണ്ട്. അതിൽ ബജാജിൻറെ കാര്യം എടുത്താൽ, ഏറ്റവും കുറവ് വില്പന നേടിയിരിക്കുന്നത് ഡോമിനർ 400 ആണ്. 457 യൂണിറ്റുകളാണ് ശരാശരി കഴിഞ്ഞ വർഷത്തെ വില്പന. എന്നാൽ ആ സെഗ്മെന്റിൽ അത് മികച്ച വിൽപ്പനയാണ്. ബാക്കിയെല്ലാരും മികച്ച വില്പന നേടി മുന്നേറുമ്പോൾ. മഴു വീഴാൻ സാധ്യതയുള്ളത് അവെഞ്ചർ 220 ക്കാണ്. കാരണം 220 യുടെ ഹൃദയം പിൻവലിച്ച് അവിടെ പുതിയ സ്‌റ്റൈലുമായി 250 യുടെ ഹൃദയം എത്താൻ സാധ്യതയുണ്ട്.
ഒപ്പം വില്പന കുറവ് മാനദണ്ഡമെങ്കിൽ മഴു വീഴാൻ റെഡി ആയി നിൽക്കുന്നത് ബജാജിൻറെ പ്രീമിയം നിരയിലുണ്ട്. അതിൽ ഒന്ന് ഡ്യൂക്ക് 125 തന്നെയാണ്. ഇന്ത്യയിലെ കെ ട്ടി എമ്മിൻറെ ഏറ്റവും അഫൊർഡബിൾ മോഡൽ. കഴിഞ്ഞ വർഷം വില്പന നടത്തിയത് ശരാശരി 316 യൂണിറ്റുകളാണ്. ഏറ്റവും വില കൂടിയ 390 സീരീസ് ആകട്ടെ 494 യൂണിറ്റ് വില്പന നടത്തിയിട്ടുണ്ട്. വില കൂടുതലാണ് കെ ട്ടി എം 125 സീരിസിൻറെ നടുവൊടിച്ചതെങ്കിൽ പുതിയ അപ്‌ഡേഷൻ വരുന്നതോടെ അത് പൂർത്തിയാകും.
ഈ ഷോറൂമിൽ തന്നെ മറ്റൊരാളുടെ കാര്യം ആലോചിക്കുമ്പോളാണ് കെ ട്ടി എം 125 സീരിസിന് കുറച്ച് ആശ്വാസം കിട്ടുക. അത് ഹൂസ്കുർണ ട്വിൻസുകളെയാണ്. 250 സിസി മോഡലായ ഇരുവരും വില്പന നടത്തിയിരിക്കുന്നത് 110 ശരാശരിയിലാണ്. കെ ട്ടി എം 250 സീരീസ് ആണെങ്കിൽ 948 ശരാശരിയിലും. ഇവരൊക്കെയാണ് 2023 ഏപ്രിൽ കടക്കാൻ സാധ്യതയില്ലാത്ത ബജാജ് അംഗങ്ങളാണ്.
Leave a comment