മൂന്നാമത്തെ എപ്പിസോഡിൽ ആദ്യം എത്തുന്നത് പിയാജിയോയുടെ അടുത്തേക്കാണ്. ആദ്യ എപ്പിസോഡിൽ ബജാജിൻറെ കുടുംബം പോലെ കുറച്ചു ബ്രാൻഡുകൾ ഇവിടെ അണിനിരക്കുന്നുണ്ട്. പിയാജിയോ ഉടമസ്ഥതയിലുള്ള വെസ്പ, അപ്രിലിയ, മോട്ടോ ഗുസി എന്നിവരാണ് ഈ കൂട്ടുകുടുംബത്തിലെ അണു കുടുംബങ്ങൾ. വെസ്പയുടെയും അപ്രിലിയയുടെയും സ്കൂട്ടറുകളാണ് വില്പനയുടെ ഭൂരിഭാഗവും കൊണ്ടുവരുന്നത്. അപ്രിലിയയുടെ സൂപ്പർ താരങ്ങളും മോട്ടോ ഗുസി എന്ന ബ്രാൻഡും ഇന്ത്യയിൽ വിറ്റത് ആകെ 20 യൂണിറ്റിന് താഴെയാണ്.
തൊട്ടടുത്ത് നില്കുന്നത് സുസുക്കിയാണ്. ഇന്ത്യയിൽ വലിയ ഇടിവ് നേരിട്ട ഡിസംബറിൽ ജിക്സർ തകർന്ന് പോയെങ്കിലും. 150 നിര മോശമില്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാൽ 250 വില്പന പരിങ്ങലീലാണ്. ആകെ വില്പനയുള്ളത് സാഹസികനാണ് 201 യൂണിറ്റൊള്ളമാണ് വി സ്‌ട്രോം 250 വിൽക്കുന്നത് എന്നാൽ. നേക്കഡ്, സ്പോർട്സ് ബൈക്ക് എന്നിവർ വിൽക്കുന്നതാകട്ടെ വെറും 110 ഉം. എന്തായാലും ജീക്സറിൻറെ പോക്ക് പെട്ടിയിലേക്കാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇനി എത്തുന്നത് കുറച്ച് ബ്രിട്ടീഷുക്കാരാണ്. ട്രിയംഫ് തങ്ങളുടെ കുഞ്ഞൻ 660 സിസി അവതരിപ്പിച്ചതോടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലെർ നിരയായ ബോണിവില്ലേക്ക് കുറച്ച് ക്ഷിണമാണ്. പ്രത്യകിച്ച് ട്ടി 100 ന് വില കുറവും, മോഡേൺ ക്ലാസ്സിക്കും ഒരോ എൻജിനുമുള്ള സ്ട്രീറ്റ് ട്വിൻ ആണ് ഇപ്പോൾ വില്പനയിൽ മുന്നിൽ. രണ്ടാമത്തെ എപ്പിസോഡിൽ ഹോണ്ടയുടെ താരങ്ങളുടെ പോലെ ഇവരെയും നിലനിർത്തിയേക്കാം. മറ്റ് മോഡലുകൾ മോശമില്ലാത്ത പ്രകടനം കാഴ്ചവക്കുന്നുണ്ട്.
കഴിഞ്ഞത് ബ്രിട്ടീഷ്ക്കാരൻ ആണെങ്കിൽ ഇനി പറയാൻ പോകുന്നത് ബ്രിട്ടനിൽ ജനിച്ച് ഇന്ത്യയിൽ ജീവിക്കുന്ന ഒരാളാണ്. നമ്മുടെ സ്വന്തം റോയൽ എൻഫീൽഡ്, ബെസ്റ്റ് സെല്ലിങ് മോഡൽ ഉടനീളം ഉണ്ടെങ്കിലും ഒരാളെ പിൻവലിച് ഒന്ന് കുട്ടപ്പനാക്കി അവതരിപ്പിക്കാനാണ് നീക്കം. ബുള്ളറ്റ് 350 യുടെ പുതുതലമുറ മോഡൽ ഉടനെ തന്നെ പ്രതീഷിക്കാം.
അവസാനമായി എത്തുന്നത് ട്ടി വി എസ് കുടുംബത്തിലേക്കാണ്. വലിയ ഇടിവൊന്നും ഉള്ള മോഡലുകൾ അവിടെയില്ല. ആകെ ഉള്ളത് ആർ ആർ 310 ആണ്. 295 യൂണിറ്റുകൾ വിൽക്കുന്ന ഇവനെ എന്തായാലും പിൻവലിക്കാൻ സാധ്യതയില്ല.
Leave a comment