ബൈക്കുകളെ ഏറെ സ്നേഹിക്കുന്ന സൂപ്പർ താരമാണ് നമ്മുടെ പഴയ ഇന്ത്യൻ നായകൻ എം എസ് ധോണി. വാഹനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിൻറെ പകൽ കുറെയേറെ വൈവിധ്യമാർന്ന ബൈക്കുകളുണ്ട്. അതിൽ ഏറ്റവും അവസാനമായി എത്തിയിരിക്കുകയാണ് ട്ടി വി എസിൻറെ റോനിൻ. ഇതിന് മുൻപ് 2019 ൽ ട്ടി വി എസിൻറെ ഫ്ലാഗ്ഷിപ്പ് മോഡലായ ആർ ആർ 310 നും ധോണി സ്വന്തമാക്കിയിരുന്നു.
ഇനി ധോണിയുടെ ബൈക്ക് കളക്ഷനിലേക്ക് കടന്നാൽ, ഏകദേശം 50 ഓളം ബൈക്കുകളാണ് ധോണിയുടെ കൈയിൽ ഉള്ളതെന്നാണ് ധോണി ഒരു ഇന്റർവ്യൂവിൽ പറയുന്നത്. എല്ലാ തരം ബൈക്കുകളെയും ഇഷ്ട്ടപ്പെടുന്ന ധോണിക്ക് കൂടുതൽ ഇഷ്ട്ടം പഴയ മോട്ടോർസൈക്കിളിനോടാണ്.

കേരളത്തിൽ നിന്ന് വാങ്ങിച്ച ആർ ഡി 350 ക്കൊപ്പം രാജദൂത്, ഷോഗൺ, ജാവ എന്നിങ്ങനെ ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ പേരുകളുണ്ട്. അവർക്കിടയിലും ചില അമൂല്യമായ മോഡലുകൾ തലപൊക്കി നിൽക്കുന്നുണ്ട്. ട്ടി വി എസിൻറെ ഉടമസ്ഥതയിലുള്ള സൂപ്പർ ബൈക്ക് ബ്രാൻഡ് ആയ നോർട്ടണിൻറെ 1960 ക്കളിലെ ജൂബിലി എന്ന മോഡലാണ് അതിൽ പ്രധാനി.
ക്ലാസ്സിക് താരങ്ങൾക്കൊപ്പം സൂപ്പർ താരങ്ങളും ഈ ഗാരേജിൻറെ സവിശേഷതയാണ്. ലോകത്തിലെ ആദ്യ സൂപ്പർ ചാർജ്ഡ് ബൈക്കായ ഇസഡ് എച്ച് 2. കവാസാക്കിയുടെ തന്നെ ഇസഡ് എക്സ് 14 ആർ. സൂപ്പർ സ്പോർട്ടിലെ ക്ലാസ്സിക് താരമായ തണ്ടർ കാറ്റ് ( വൈ എസ്ഫ് എഫ് 600 ആർ), ഡുക്കാറ്റി 1098 എന്നിങ്ങനെയാണ് സൂപ്പർ സ്പോർട്ട് നിരയിൽ ധോണിയുടെ ഇഷ്ട്ട ബൈക്കുകൾ. ഇതിനൊപ്പം മസിൽ പെരുപ്പിച്ച് ഒരു ക്രൂയ്സറും ധോണിയുടെ ഇഷ്ട്ട വാഹനങ്ങളിൽ പ്പെടും. അത് മറ്റാരുമല്ല ടെർമിനേറ്ററിലൂടെ നമ്മുടെ ഹൃദയം കിഴടക്കിയ ഫാറ്റ് ബോയ് ആണ്.

അങ്ങനെ കളക്റ്റബിൾ ഐറ്റങ്ങളുടെ ലിസ്റ്റ് നീളുമ്പോൾ അതിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന ഒരാളുണ്ട്. അത് അമേരിക്കയിലെ കോൺഫെഡറേറ്റ് മോട്ടോർസൈക്കിൾ നിർമ്മിക്കുന്ന എക്സ് 132 ഹെൽ ക്യാറ്റ് ആണ്. സൂപ്പർ എക്സ്ക്ലൂസ്സിവ് എന്ന് വിളിക്കാവുന്ന ഈ മോഡലിൻറെ പ്രത്യകതകൾ ഇവയൊക്കെയാണ്.
വിമാനത്തിന് ഉപയോഗിക്കുന്ന ടൈറ്റാനിയം കൊണ്ടാണ് ഇവനെ നിർമ്മിച്ചിരിക്കുന്നത്. അലോയ് വീൽ കാർബൺ ഫൈബർ കൊണ്ടും. ഇവൻറെ ഹൃദയം 2.2 ലിറ്റർ, വി ട്വിൻ എൻജിനാണ്. 137 എച്ച് പി കരുത്തും 200 എൻ എം ടോർക്കുമുള്ള ഇവൻറെ ഭാരം 227 കെജിയും.
150 എണ്ണം മാത്രമാണ് ഈ മോഡൽ ആകെ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ എന്നല്ല ഈസ്റ്റ് ഏഷ്യയിൽ തന്നെ ധോണിയുടെ കൈയിൽ മാത്രമാണ് ഇവനുള്ളത്. എന്നാൽ വിലയിലും അത്ര ലൈറ്റ് അല്ല കക്ഷി എന്ന് ഊഹിക്കാമല്ലോ. സ്വാഭാവികം, ഏകദേശം 50 ലക്ഷത്തിന് അടുത്താണ് ഇവൻറെ വില വരുന്നത്.
ധോണിയുടെ ബൈക്ക് പ്രാന്തിന് പിന്നിലുള്ള ഒരു കാര്യം ഈ വിഡിയോയിലുണ്ട്.
Leave a comment