ഡോമിനർ നിരയിൽ വീണ്ടും വിലകയ്യറ്റം.

ആദ്യമായി ഡോമിനർ 250 ക്കും ഇത്തവണ വിലകയ്യറ്റം.

മാർച്ചിൽ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ച ഡോമിനർ 250 ക്ക് ആദ്യമായാണ് വിലക്കൂട്ടുന്നത്. 4090 രൂപ വർദ്ധിച്ച് 164,090 രൂപയാണ് ഇപ്പോഴത്തെ എസ്‌ഷോറൂം വില. ഡോമിനർ 400 ന് വിലകയ്യറ്റം തുടരുമ്പോൾ ഇപ്പോൾ കൂടിയിരിക്കുന്നത് 1507 രൂപയാണ്. ഇപ്പോൾ D 400 ന് 196,258/- രൂപയാണ് ഇപ്പോഴത്തെ എസ്‌ഷോറൂം വില. D 400 ന്  മെയ്  2020 ൽ 3000 രൂപ  വിലകൂടിയതിന് പിന്നാലെയാണ് ഇപ്പോഴുള്ള ഈ വിലകയ്യറ്റം കൂടി.

ഡോമിനർ 250 ക്കും 400 നും മറ്റ് മാറ്റങ്ങൾ ബജാജ് നൽകിയിട്ടില്ല. Dominar 400 ന് 373cc, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ്  ട്രിപ്പിൾ സ്പാർക് എൻജിന്   39.4bhp കരുത്തും ടോർക്ക് 35Nm വുമാണ്. D 250 ക്ക്  248.77cc, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ട്വിൻ സ്പാർക്  എൻജിന് കരുത്ത് 26.6bhp ടോർക്ക്  23.5Nm വുമാണ്.

© Copyright automalayalam.com, All Rights Reserved.