Ather Energy കൊച്ചിയിലേക്ക്.

Ather Energy യിൽ ഹീറോ മോട്ടോ കോർപ്പിന് വലിയ തോതിൽ നിക്ഷേപമുണ്ട്.


ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്റ്റാർട്ടപ്പ് ഇലക്ട്രിക്ക് സ്കൂട്ടർ കമ്പനിയായ  Ather കൊച്ചിയിൽ എത്തുന്നു. നവംബറിൽ തങ്ങളുടെ സൂപ്പർ സ്കൂട്ടർ Ather 450X കൊച്ചിയിൽ ഡെലിവറി തുടങ്ങുമെന്നാണ് ather ഇപ്പോൾ അറിയിച്ചിട്ടുള്ളത്.  

നവംബറോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബാംഗ്ലൂർ, ചെന്നൈ, ഹൈദരബാദ്, പുണെ, കൊച്ചി, കൊൽക്കത്ത, അഹമ്മാദാബാദ്, എന്നിവിടങ്ങളിൽ എത്തുമ്പോൾ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഡിസംബർ ആദ്യവും കോയമ്പത്തൂരിൽ 2021 ൻറെ ആദ്യ പാദത്തിലും എത്തിക്കാനാണ്  ather ൻറെ ലക്ഷ്യം.

ഇപ്പോൾ ather 450 മാത്രമാണ് നിലവിലുള്ള മോഡൽ  ബാംഗ്ലൂർ, ചെന്നൈ എന്നിവടങ്ങിൽ മാത്രമാണ് ather ഷോറൂമുക്കൾ ഇപ്പോൾ  ഉള്ളത്.

എന്നാൽ 2021 അവസാനം ആകുമ്പോഴേക്കും 20 ഇന്ത്യൻ നഗരങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം 100,000 യൂണിറ്റുകൾ നിർമ്മിക്കുന്ന പ്ളാന്റും ഹൊസൂരിൽ ഒരുങ്ങുന്നുണ്ട്.

© Copyright automalayalam.com, All Rights Reserved.