ഹോണ്ട CBF 190R ൻറെ പല മുഖങ്ങൾ.

Hornet 2.0 ചൈനീസ് വിപണിയിലെ CB 190R നെ അടിസ്ഥാനപ്പെടുത്തിയാണ്.

ഹോണ്ട ചൈനയിൽ   CBF 190R നെ അടിസ്ഥാനപ്പെടുത്തി ചില മോഡലുകളുണ്ട്. ഇവർ ഇന്ത്യൻ കാലാവസ്ഥയിൽ വരും കാലങ്ങളിൽ എത്താൻ ഏറെ സാധ്യതയുള്ള മോഡലുകളാണ്.  

ഒന്നാമൻ CBF 190 "X" , ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയേറിവരുന്ന ADV സെഗ്മെന്റിലേക്കാണ് ഇവൻ എത്തുക. ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്ന ഹോണ്ടയുടെ CB 500X മായി വലിയ സാമ്യമുള്ള മോഡലാണ് CBF 190 X.   ദീർഘയാത്രക്ക് വേണ്ടി നിർമിച്ച ഇവന് സെമി ഫയറിങ്, വലിയ വിൻഡ് ഷിൽഡ്, ഉയർന്ന ഹാൻഡിൽ ബാർ, സിംഗിൾ പിസ് സീറ്റ് എന്നിവയാണ് ഇവൻറെ പ്രത്യകതക്കൾ.

രണ്ടാമൻ  CBF190 "TR" ആണ് ഇന്ത്യയിൽ വളർന്ന് കൊണ്ടിരിക്കുന്ന സ്ക്രമ്ബ്ലെർ നിരയിലേക്കാണ് ഇവൻറെ വരവ്. റിട്രോ ടച്ചിൽ രൂപകല്പന ചെയ്ത ഇവൻ സ്ക്രമ്ബ്ലെർ മോഡലുകളെ പോലെ തന്നെ  റൗണ്ട് ഹെഡ്‍ലൈറ്റ്, സിംഗിൾ പീസ് സീറ്റ്, ഡ്യൂവൽ പർപ്പസ് ടയർ, ഉയർന്ന ഹാൻഡിൽ ബാർ എന്നിങ്ങനെ പക്കാ ഒരു സ്ക്രമ്ബ്ലെർ രൂപമാണ് കക്ഷിക്ക്.  

Hornet 2.0 യുടെ അതേ എൻജിൻ തന്നെയാകും ഇവർ ഇന്ത്യയിൽ എത്തുമ്പോൾ.

© Copyright automalayalam.com, All Rights Reserved.