ഇലക്ട്രിക്ക് സ്റ്റാർട്ടപ്പിന് TVS ൻറെയും നിക്ഷേപം.

ഹീറോയും ഇന്ത്യൻ ഇലക്ട്രിക്ക് കമ്പനിയായ Ather ൽ നിക്ഷേപം നടത്തുണ്ട്

ബാംഗ്ലൂർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന പ്രീമിയം  ഇലക്ട്രിക്ക് ബൈക്ക് സ്റ്റാർട്ട്ആപ്പ് കമ്പനിയായ Ultraviolette Automotive ന് 30 കോടിയുടെ നിക്ഷേപമാണ് TVS നടത്തിയിരിക്കുന്നത്. 3 വർഷങ്ങൾക്ക് മുൻപ്പാണ് Ultraviolette F77  എന്ന  തങ്ങളുടെ ആദ്യ ബൈക്കിൻറെ പ്രോട്ടോടൈപ്പുമായി Ultraviolette  ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പ്രീമിയം ബൈക്കുകളോടെ കിടപിടിയ്ക്കുന്ന രീതിയിൽ തന്നെയാണ് ഇവൻറെ ഫീചേഴ്‌സും, 320 // 220 mm ഡ്യൂവൽ ചാനലോട് കൂടിയ ഡിസ്ക് ബ്രേക്ക്, USD // Mono സസ്പെൻഷൻ എന്നിവയാണ് പ്രധാന ഫീചേഴ്‌സ്.  

ഒപ്പം എൻജിനും ഒട്ടും പുറകിലല്ല കക്ഷി. 90Nm ടോർക്ക് ഉല്പാദിപ്പിക്കുന്ന 4.2kWh  ഇലക്ട്രിക്ക് മോട്ടോറാണ് F77  ൻറെ ഹൃദയം  പവർ 33.5 bhp. ഫാസ്റ്റ് ചാർജ് വഴി 1.5 മണിക്കൂർ കൊണ്ടും സാധാ രീതിയിൽ 5 മണിക്കൂർ കൊണ്ടും ചാർജാകുന്ന F77. 150 km  വരെ റേഞ്ച് ലഭിക്കും. അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് പുതിയ വിവരങ്ങൾ.  

ഇപ്പോൾ ഇന്ത്യയിൽ വില്പനയിലുള്ള ഇലക്ട്രിക്ക് സ്കൂട്ടർ കമ്പനി  Ather ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര നിർമ്മതാക്കളായ ഹീറോ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട് 

© Copyright automalayalam.com, All Rights Reserved.