HBC യുടെ നേതൃത്വത്തിലാണ് ഇവനെ ട്രാക്കിലേക്കായി ഒരുക്കിയിരിക്കുന്നത്.
ഹോണ്ടയുടെ റേസിംഗ് ഡിവിഷനായ HBC ഒരുക്കിയ ഇവന് കട്ടികൂടിയ ഡിസ്ക് ബ്രേക്കുക്കൾ, ട്രാക്കിനായി ഒരുക്കിയ സസ്പെൻഷൻ, പുതിയ ഇസ്ഹാക്സ്റ്റ്. ഫ്യൂൽ ഇൻജെക്ഷൻ മാപ്പിംഗ് അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലാണ് ഇവനെ ട്രാക്കിൽ എത്തിക്കുന്നത്. റോഡ് മോഡലിനെ വിട്ട് ഇലക്ട്രോണിക്സിൽ കോർണേറിങ് ABS, HBC എടുത്ത് കളഞ്ഞിട്ടുണ്ട്. രൂപത്തിൽ മാറ്റം ഇല്ലെങ്കിലും എൻജിൻ സ്പെക്കിൽ മാറ്റം ഉണ്ടാകാം എന്നാൽ എൻജിൻ സൈഡ് ഇപ്പോഴും ഹോണ്ട പുറത്ത് വിട്ടിട്ടില്ല.
റോഡ് മോഡലിനെക്കാളും കരുത്ത് കൂടിയും ഭാരം കുറഞ്ഞുമാകും ഇവൻ ട്രാക്കിൽ എത്തുക. റോഡ് മോഡലിന് 599 CC ലിക്വിഡ് കോൾഡ് DOHC in-line 4 സിലിണ്ടർ എൻജിൻ കരുത്ത് 121 ps ആണ്, ഭാരം 194 kg യുമാണ്. ബ്ലാക്ക്, ഗ്രേ, വൈറ്റ് നിറത്തിലാണ് ഇവൻ ലിമിറ്റഡ് എഡിഷനായി ജപ്പാനിൽ ലഭിക്കുന്നത്.
© Copyright automalayalam.com, All Rights Reserved.