ഹോണ്ടക്ക് വൻ തിരിച്ചുവരവ്.

ഹോണ്ടയുടെ വില്പന ഉയർന്നപ്പോൾ സുസുക്കി താഴോട്ട് പോയി.

ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ 38% ആകെ വളർച്ചയാണ് ഹോണ്ട മോട്ടോർസൈക്കിൾസ് നേടിയത്. ആകെ 4,43,969 യൂണിറ്റ് ഓഗസ്റ്റ് മാസത്തിൽ വിറ്റപ്പോൾ ഇന്ത്യൻ വിപണിയിൽ 4,28,231 യൂണിറ്റ് വില്പന നടത്തി ബാക്കി കയറ്റുമതി ചെയ്തത് 15,738 യൂണിറ്റാണ്. ഒപ്പം 90% ഹോണ്ട നെറ്റ്‌വർകുക്കളും പ്രവർത്തന സജാമായി കഴിഞ്ഞതും, ഒപ്പം തങ്ങളുടെ പ്രീമിയം ബൈക്കുകളിൽ കൂടുതൽ ഇൻക്വിറിക്കൾ എത്തുന്നതായും  ഹോണ്ട ഇന്ത്യ അറിയിച്ചിട്ടുണ്ട്.  

ഹോണ്ടയുടെ പോലെ തന്നെ ഹീറോ (12%), TVS (.5%), എന്നിവർ വില്പനയിൽ നേട്ടം കൈവരിച്ചപ്പോൾ ബജാജ് (-1%), റോയൽ എൻഫീൽഡ് (-5%), സുസുക്കി (-8%), എന്നിവർ വില്പനയിൽ താഴെപ്പോയി. 

© Copyright automalayalam.com, All Rights Reserved.