റോക്കറ്റിന് GT വേർഷൻ ഈ മാസം.

ട്രിയംഫ് റോക്കറ്റ് 3 GT ഈ മാസം ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കും.

ലോകത്തിലെ ഏറ്റവും ടോർക്‌ കൂടിയ മോട്ടോർസൈക്കിളായ ROCKET 3 യുടെ ടൂറിംഗ് വേർഷൻ ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കും. Rocket 3 "R" ആണ് ഇപ്പോൾ  ഇന്ത്യയിൽ വിറ്റുകൊണ്ട് ഇരിക്കുന്ന മോഡൽ.  Rocket 3R നെ അപേക്ഷിച്ച് കൂടുതൽ ടൂറിംഗ് മോഡലായിട്ടാണ് ഇന്റർനാഷണൽ വിപണിയിൽ നിലവിലുള്ള മോഡലായ GT  എത്തുന്നത്. R നെ വിട്ട് മുന്നോട്ട് നീങ്ങി നിൽക്കുന്ന ഫൂട്ട്പെഗ്, ഉയർന്ന ഹാൻഡിൽ ബാർ, ചൂട് പകരുന്ന ഗ്രിപ്സ്,  വലിയ വിൻഡ് സ്ക്രീൻ, പിൻയാത്രിക്കന് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫൂട്ട്പെഗ്, ദുരയാത്രക്ക് ക്ഷീണം തോന്നാതിരിക്കാൻ കൂടുതൽ കംഫോർട്ടബിൾ സീറ്റിനൊപ്പം ബാക്ക് റെസ്റ്റും നൽകിയാതാണ് GT യുടെ  പ്രധാന മാറ്റങ്ങൾ.

എൻജിൻ പഴയ ടോർക്കി താരം തന്നെ 2500cc, inline-three സിലിണ്ടർ എൻജിന് ടോർക്ക് 221 nm വും പവർ 167 ps ഉം കരുത്തുപകരുന്ന ഇവനെ വരുതിയിൽ നിർത്താൻ ഒരുപിടി ഇലക്ട്രോണിക്സും ട്രിയംഫ് നൽകിയിട്ടുണ്ട്.4 റൈഡിങ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ, കോർണേറിങ്  ABS, ഹിൽ ഹോൾഡ് കണ്ട്രോൾ എന്നിവയെ നിയന്ത്രിക്കാൻ  Bluetooth- കണക്റ്റിവിറ്റിയോട് കൂടിയ ഫുൾ കളർ  TFT മീറ്റർ കൺസോളും കൂട്ടിനുണ്ട്. 773  mm സീറ്റ് ഹൈറ്റുള്ള ഇവന് 300 kg യുടെ അടുത്താണ് ഭാരം. സെപ്റ്റംബർ 10 ന് ഇന്ത്യയിൽ എത്തുന്ന ഇവന് വില 19 ലക്ഷത്തിന് അടുത്താകും  വില. പ്രധാന എതിരാളി ഡുക്കാറ്റി Diavel 1260 തന്നെ. 

© Copyright automalayalam.com, All Rights Reserved.