KTM Adventure ൻറെ വല്യേട്ടന് പുതിയ സുരക്ഷാ സംവിധാനം.

2021 KTM 1290 Super Adventure ൻറെ സ്പൈ ഷോട്ടുകൾ പുറത്ത്.


വലിയ സാഹസിക യാത്രക്കൊരുങ്ങുന്ന 2021 KTM 1290 Super Adventure ന്  പുതിയ സുരക്ഷാ സംവിധാനമായിട്ടാണ്  KTM ഒരുക്കുന്നത്. റഡാർ അടിസ്ഥാനപ്പെടുത്തിയുള്ള ക്രൂയിസ് കണ്ട്രോൾ സിസ്റ്റം ആണ് 2021 എഡിഷനിൽ  KTM Adventure ൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. റോഡിൽ റൈഡർക്ക് കാഴ്ച്ചയെത്താത്ത സ്ഥലങ്ങളിൽ റഡാർ വഴി 1290 Super Adventure മൂന്നാം കണ്ണ് തുറന്ന് റൈഡർക്ക് നിർദേശങ്ങൾ നൽകുന്ന രീതിയാണ് പുത്തൻ മോഡലിൽ എത്താൻ പോകുന്നത്. പ്രീമിയം ബൈക്ക് നിർമ്മാതാക്കളിൽ പലരും ഈ സുരക്ഷാ സംവിധാനത്തിൻറെ പരീക്ഷണത്തിൽ തന്നെയാണ്.

2021 KTM 1290 Super Adventure ന് മറ്റ് മാറ്റങ്ങൾ എയ്റോ ഡയനാമികത കൂട്ടുന്നതിനായി രൂപത്തിൽ ചില മിനിക്ക് പണിക്കൾ നടത്തിയിട്ടുണ്ട്. ഒപ്പം സ്വിങ് ആം ന് കട്ടി കൂട്ടിയതും പുതിയ കാസറ്റ് അലൂമിനിയം സബ് ഫ്രെയിം എന്നിവയാണ് സ്പോട്ട് ചെയ്തിരിക്കുന്ന ചില മാറ്റങ്ങൾ.  

1290 Super Adventure ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും റോഡ്, Adventure എന്നിങ്ങനെ  2 വാരിയന്റിൽ ഇന്റർനാഷണൽ മാർക്കറ്റിൽ ലഭ്യമാണ്.

© Copyright automalayalam.com, All Rights Reserved.