കാവസാക്കിയുടെ നേക്കഡ് റോക്കറ്റ് തിരിച്ചെത്തുന്നു.

ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള കാവസാക്കി Z 900 ഇന്ത്യയിൽ ഈ മാസം വിപണിയിലെത്തും.

കാവസാക്കി Z 900 BS 4 ൽ തന്നെ BS 6 ൻറെ ഫീചേഴ്‌സുമായി ഇന്ത്യയിൽ ലിമിറ്റഡ് എഡിഷനായി എത്തിയിരുന്നു. അവസാനം ഇതാ BS 6 എൻജിൻ കൂടെ എത്തുകയാണ്.

ഈ മാസം അവസാനം ഇന്ത്യയിൽ എത്തുന്ന ഇവന് കാവസാക്കിയുടെ BS 6 ലെ മാറ്റങ്ങളായ LED ഹെഡ്‍ലാംപ്, Bluetooth കണക്റ്റ് വിറ്റിയോട് കൂടിയ TFT കൺസോൾ , ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, 2 പവർ മോഡും 4 റൈഡിങ് മോഡും നൽകിയപ്പോൾ Dunlop Sportmax Roadsport 2 ടയറാണ് മറ്റൊരു ഹൈലൈറ്റുകളിൽ ഒന്ന്.

BS 6 മലിനീകരണചട്ടം പാലിക്കുന്ന 948cc, in-line 4 എൻജിന് കരുത്തിലും ടോർകിലും മാറ്റം ഉണ്ടാകില്ല. പവർ 123 ps ഉം ടോർക്ക് 98.6 nm തന്നെ തുടരും. വിലയിൽ BS 4 ലിമിറ്റഡ് എഡിഷനെ വിട്ട് 30,000 രൂപയുടെ വർദ്ധന പ്രതീഷിക്കാം. BS 4 ലിമിറ്റഡ് എഡിഷന് 7.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില.

ഫെബ്രുവരിയിൽ BS 4 ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തിയപ്പോൾ ചൂടപ്പം പോലെയാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടത്. Ninja 300 ഇന്ത്യയിൽ പ്രൊഡക്ഷൻ നിർത്തിയതിനാൽ ഇന്ത്യയിൽ ഫെബ്രുവരി 2020 ലെ ബെസ്റ്റ് സെല്ലറായി Z 900.

© Copyright automalayalam.com, All Rights Reserved.