Husqvarna യുടെ E ബൈക്ക് ഇന്ത്യയിൽ നിർമ്മിക്കും.

KTM, ബജാജ് ചേർന്നാണ് E-Pilen ഇന്ത്യയിൽ ഒരുങ്ങുന്നത്


KTM, ബജാജ് ന് പിന്നാലെ Husqvarna യുടെയും ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ ഒരുങ്ങുന്നു. ഡിസൈനിൽ ഹസ്ക്കിയുടെ മോഡേൺ റിട്രോ ടച്ച് വിടാതെ തന്നെ KTM ൻറെ ഇലക്ട്രിക്ക് ഹൃദയം നെഞ്ചിലേറ്റിയാകും Husqvarna യുടെ  E-Pilen ഇന്ത്യയിൽ ഒരുങ്ങുന്നത്. 4kW, 10kW എന്നിങ്ങനെ 2 ഇലട്രിക്കൽ ഹൃദയങ്ങളിൽ ആവും ഇവനെ ഒരുക്കുക. 2022 ഓടെ വിപണിയിലെത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ബജാജ്, KTM ചേർന്ന് 3 KW മുതൽ 10 KW വരെ ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോറിൻറെ പരീക്ഷണത്തിലാണ്. Husqvarna  ക്ക് മുൻപ് തന്നെ ബജാജ്, KTM  എന്നിവരുടെ ഇലക്ട്രിക്ക് ബൈക്കുകൾ ഇന്ത്യയിൽ പ്രതീഷിക്കാം. ബജാജിൻറെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ ചേതക്കിന് ഇന്ത്യയിൽ മികച്ച പ്രതിക്കരണം കിട്ടുന്നുണ്ട്.

© Copyright automalayalam.com, All Rights Reserved.