2021 എഡിഷൻ CB 500 റേഞ്ച് ഇന്റർനാഷണൽ മാർക്കറ്റിൽ.

മത്‌സരം മുറുക്കുന്നതിന്റെ ഭാഗമായി ഹോണ്ട 500 സിസി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കും.

ഹോണ്ടയുടെ മിഡ്‌ഡിൽ വെയിറ്റ് താരങ്ങളായ CB 500 ൻറെ 2021  റേഞ്ച് ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു.  നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ CB500F, സാഹസികൻ CB500X, സൂപ്പർ സ്പോർട്ട് നിരയിൽ  CBR500R എന്നിവരാണ് CB 500 കുടുംബത്തിലെ അംഗങ്ങൾ. 471cc , Liquid-cooled, DOHC parallel twin എൻജിനോടെയെത്തുന്ന ഇവന്മാർക്ക് കരുത്ത് 47.5 ps ആണ്. ടോർക്ക് 43 nm വും. ഈ 2021 എഡിഷൻ മോഡലുകൾ ആവും ഹോണ്ട  ഇന്ത്യയിൽ നിർമിക്കാനൊരുങുന്നത്. വിലയിൽ വലിയ മത്സരത്തിന് ഒരുങ്ങിയാവും ഇവരെ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നും ഹോണ്ട അറിയിച്ചിരുന്നു. CB 500 സീരിസിന് പുറമേ ഇന്ത്യയിൽ ഏറെ ആരാധരുള്ള Rebel 500 ഇന്ത്യയിലെത്തും.  

ഇന്ത്യയിൽ ഹോണ്ടയുടെ 500 റേഞ്ചിൻറെ  പ്രധാന എതിരാളിക്കൾ  ബെനെല്ലിയും കാവസാക്കിയുടെയും മോഡലുകൾ ആവും. 

© Copyright automalayalam.com, All Rights Reserved.