വെസ്പയുടെ Racing Sixties അവതരിപ്പിച്ചു.

വെസ്പയുടെ പുതിയ കളർ തീം Racing Sixties അവതരിപ്പിച്ചു.

റിട്രോ രീതിയിൽ പെയിന്റ് ചെയ്തിട്ടുള്ള പുതിയ കളർ തീം ചുവപ്പ്, വെള്ള കളർ കോമ്പിനേഷനോപ്പം 5 സ്പോക്ക് ഗോൾഡൻ അലോയ്, എന്നിവയാണ് പ്രധാന മാറ്റങ്ങൾ. പുത്തൻ മോഡലിൻറെ എല്ലാ സവിശേഷതക്കളും ഒത്തിണക്കി LED headlamp, DRL, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺസോൾ , USB port, ബൂട്ട് ലൈറ്റ് എന്നിവയും 60 ക്കളിലെ റേസിംങ് താരത്തിന് വെസ്പ നൽകിയിട്ടുണ്ട്.

വെസ്പയുടെ 125, 150 സിസി വിഭാഗങ്ങളിലും ഈ നിറം ഇടം പിടിക്കുമ്പോൾ എൻജിനിൽ മാറ്റമില്ല. 125 സിസി ക്ക് 124.45cc aircooled എൻജിൻ കരുത്ത് 9.79 HP യും ടോർക്ക് 9.60 Nm വുമാണ്, 149.5cc എൻജിൻ കരുത്ത്10.32 HP യും ടോർക്ക് 10.60 Nm വുമാണ്. സസ്പെൻഷൻ, ബ്രേക്കിംഗ് എന്നിവയിലും മാറ്റമില്ല എന്നാൽ വിലയിൽ 5000 - 6000 രൂപയുടെ വർധനയുണ്ട്. SXL 125 ന് 1.20 ലക്ഷവും SXL 150 ക്ക് 1.32 ലക്ഷവുമാണ് Racing Sixties ൻറെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.