ഓൺലൈൻ ബുക്കിങ്, "സർവീസ് ഓൺ വീൽ" എന്നിവക്ക് കൂടുതൽ പ്രചാരം കിട്ടുന്നുണ്ട്.
കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ഓണത്തിന് വമ്പൻ ഡെലിവറി നടത്തി റോയൽ എൻഫീൽഡ്. തങ്ങളുടെ കേരളത്തിലെ ഉടനീളമുള്ള 59 ഡീലർമാരും 25 സ്റ്റുഡിയോ സ്റ്റോർസും ചേർന്നാണ് ഉത്രാടദിനത്തിൽ 1000 റോയൽ എൻഫീൽഡ് ബൈക്കുക്കളാണ് കേരളത്തിൽ ഡെലിവറി നടത്തിയത്. ഇന്ത്യൻ വാഹനവിപണി ഉയർന്ന് വരുന്ന സാഹചര്യത്തിൽ ഈ ഫെസ്റ്റിവ് സീസൺ ഉപകാരപ്പെടുമെന്നാണ് വാഹന കമ്പനിക്കളുടെ കണക്ക് കൂട്ടൽ.
ഒപ്പം ഓൺലൈൻ ബുക്കിങ്, കോൺടാക്ട് ലെസ്സ് സർവീസ്സായ "സർവീസ് ഓൺ വീൽ" എന്നിവക്ക് കൂടുതൽ പ്രചാരം കിട്ടുനത്തും റോയൽ എൻഫീൽഡിന് വളർച്ചക്ക് കരുത്ത് പകരുന്നുണ്ട്. ഇതിനോടകം 800 സർവീസ് ഓൺ വീൽ യൂണിറ്റുകൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് എന്നും റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്.
© Copyright automalayalam.com, All Rights Reserved.