Aprilia യുടെ ഇന്റർനാഷണൽ താരം ഇന്ത്യയിൽ നിന്ന്.

Aprilia പുതിയ കണക്ക് കൂട്ടലിന് ഒരുങ്ങുന്നു.


 ഇന്ത്യയിൽ Aprilia യുടെ ബൈക്കുക്കൾ എത്താൻ ഒരുങ്ങുന്നു എന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയെങ്കിലും ഇപ്പോൾ കേൾക്കുന്നത് 150 cc, 250 cc കടന്ന് 390 യുടെ എതിരാളിയെ ഒരുക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. 125, 660 സിസി മോഡലുകളുടെ ഇടയിലുള്ള വിടവ് നികത്തുകയും യൂറോപ്യൻ വിപണിയിൽ ഈ സെഗ്മെന്റിലെ സ്വാധിനം ഏറിവരുന്നതുമാണ് aprilia യുടെ ഈ നീക്കത്തിലെ പ്രധാന കാരണം. യൂറോപ്പിൽ മാത്രമല്ല ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ വിപണിയിലും ഇവൻ എത്തുമെന്നാണ് aprilia അറിയിച്ചിട്ടുള്ളത്.

© Copyright automalayalam.com, All Rights Reserved.