വിലക്കയറ്റമില്ലാതെ മാറ്റങ്ങളുമായി ആർ സി മോഡലുകൾ

കെ ട്ടി എം ആർ സി 125, 200 മോഡലുകൾ ഇന്ത്യയിൽ.

ഓസ്ട്രിയൻ വാഹന നിർമ്മാതാക്കളായ കെ ട്ടി എം തങ്ങളുടെ സൂപ്പർ സ്പോർട്ട് നിരയിലെ 125, 200 സിസി മോഡലുകളുടെ രണ്ടാം തലമുറ ഇന്ത്യയിൽ അവതരിപ്പിച്ചു. രൂപത്തിൽ രണ്ടാം തലമുറ കുറച്ച് തടിച്ചാണ് ഇരിക്കുന്നത് എങ്കിലും. കെ ട്ടി എമ്മിൻറെ അൾട്രാ ലൈറ്റ് സ്വഭാവം നിലനിർത്താനായി ചില മാറ്റങ്ങൾ ആർ സി യിൽ വരുത്തിയിട്ടുണ്ട്. ബോൾട്ട് ഓൺ സബ് ഫ്രെയിം, അലോയ് വീൽ, ബ്രേക്ക് എന്നിവ ഭാരം കുറച്ചപ്പോൾ. ഡിസൈനിൽ അടിമുടി മാറിയിട്ടുണ്ട് ഒറ്റ ഹെഡ്‍ലൈറ്റാണ് പുത്തൻ മോഡലിന് ഇനി മുതൽ വഴികാണിക്കുന്നത്. വിൻഡ് ബ്ലാസ്റ്റ് തടയാനായി വലിയ വിൻഡ് സ്ക്രീൻ അതിന് താഴെയായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഹാൻഡിൽ ബാർ കുറച്ച് ഉയർത്തിയാണ് പൊസിഷൻ ചെയ്തിരിക്കുന്നത്. വലിയ എൽ സി ഡി മീറ്റർ കൺസോൾ, 13.7 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക്, കംഫോർട്ട് നൽകുന്ന പരിഷ്ക്കരിച്ച 824 എം എം ഹൈറ്റുള്ള സീറ്റുകൾ, സ്പോർട്ടി റൈഡിങ് പൊസിഷനായി ക്രമീകരിച്ചിരിക്കുന്ന ഫൂട്ട് പെഗുകൾ. എന്നാൽ പിന്നിലെ തടിച്ച ഡിസൈൻ മാറി പിന്നിൽ എത്തിയതോടെ സൂപ്പർ ഷാർപ് ആയ ടൈൽ ലൈയിറ്റാണ്.

 കുഞ്ഞൻ മോഡൽ 125 നെ അപേക്ഷിച്ച് 200 ന് രൂപത്തിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിൽ നൽകിയ എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഇന്ത്യയിൽ എത്തിയപ്പോൾ ആർ സി 200 ന് നൽകി 125 ഹാലൊജൻ അണിഞ്ഞു. ഒപ്പം ആർ സി 125 ന് ഡ്യൂവൽ ചാനൽ എ ബി എസ്, സ്ലിപ്പർ ക്ലച്ചും  എത്തിയിട്ടുണ്ട്.

അടുത്തിടെ അവതരിപ്പിച്ച ബി എസ് 6 എൻജിനിൽ വലിയ മാറ്റങ്ങളില്ല . ആർ സി 125 ന് 1.82 ലക്ഷവും 200 ന് 2.09 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. പഴയ തലമുറ മോഡലുകളുമായി വലിയ മാറ്റങ്ങൾ ഉണ്ടെങ്കിലും വിലയിൽ മാറ്റമില്ലാതെയാണ് പുത്തൻ മോഡൽ എത്തുന്നത്. ഈ വില കുറച്ച് കാലത്തേക്ക് മാത്രമെന്നും കെ ട്ടി എം അറിയിച്ചിട്ടുണ്ട്.

 സിംഗിൾ സിലിണ്ടറിലെ റോക്കറ്റ് ആർ സി 390 അടുത്ത വർഷം ആദ്യം മാത്രമാണ് ഇന്ത്യയിൽ എത്തുക.

© Copyright automalayalam.com, All Rights Reserved.