പുതിയ ഫീച്ചേഴ്‌സുമായി ഡോമിനർ 400

യാത്രക്കളെ ഇഷ്ട്ടപെടുന്നവർക്കായാണ് പുതിയ ഫീചേഴ്‌സ് ഒരുങ്ങുന്നത്.

ഇന്ത്യൻ ബൈക്ക് നിർമ്മാതാക്കളായ ബജാജ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡൽ ഡോമിനർ 400 ന് പുതിയ ഫീചേഴ്‌സുമായി ഈ ഉത്സവകാലത്ത് ഒരുക്കിയെടുക്കുന്നു. ഡീലർഷിപ്പുകളിൽ എത്തിയ പുതിയ യൂണിറ്റിൻറെ  ചാര ചിത്രങ്ങൾ ഇതിനോടക്കം തന്നെ പുറത്ത് വന്നുകഴിഞ്ഞു.  യാത്രകളെ ഇഷ്ട്ടപ്പെടുന്ന ഡോമിനർ റൈഡർമാർക്ക് വേണ്ടിയാണ് പുത്തൻ ഫീച്ചേഴ്സുക്കൾ ഒരുങ്ങുന്നത്. ഹൈപ്പർ റൈഡിങ് ഇഷ്ട്ടപ്പെടുന്ന  ഡോമിനർ 400 ന് വിൻഡ് ബ്ലാസ്റ്റ് തടയാൻ വലിയ വിൻഡ് സ്ക്രീൻ, കരുത്തൻ എൻജിന് കൂടുതൽ  സംരക്ഷ നൽകാനായി ബാഷ് പ്ലേറ്റ്, യാത്രയിൽ കൂടുതൽ സാധനങ്ങൾ കൂടെ കൂട്ടുന്നതിനായി ബാക്ക് ല്ഗഗേജ് ക്യാരിയർ എന്നിവയുമായാണ് പുത്തൻ മോഡൽ ഈ ഉത്സവ ക്കാലത്ത് ഷോറൂമിൽ എത്തുന്നത്.

ഫീച്ചേഴ്സിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും എൻജിൻ സ്പെക്കിൽ വലിയ മാറ്റങ്ങൾ ഡോമിനർ 400 ന് ഇല്ല. അതേ 373.3 സിസി ലിക്വിഡ് കൂൾഡ് ഡി ഒ എച്ച് സി എൻജിന് 8800 ആർ പി എമ്മിൽ 40 പി എസ് തന്നെയാണ് കരുത്ത്. എന്നാൽ പുത്തൻ  മാറ്റങ്ങൾ അക്‌സെസ്സറിസ് ആയി എത്താനാണ് സാധ്യത. ഒപ്പം നിലവിൽ വാങ്ങിച്ച ഡോമിനർ റൈഡർമാർക്കും അഡിഷണൽ വിലകൊടുത്ത് വാങ്ങാൻ കഴിയേണ്ടതാണ്.  ആവശ്യാനുസരണം ഓരോ അക്‌സെസ്സറിസ് കൂടെ കൂട്ടുമ്പോൾ അതിനനുസരിച്ച് വിലകൂടും ഇതുവരെ ഒഫീഷ്യലി ഒന്നും അറിയിച്ചിട്ടില്ല. ഇപ്പോൾ 212 155/- മുതലാണ് ഡോമിനർ 400 ൻറെ ഇന്ത്യയിലെ എക്സ് ഷോറൂം വില. ഉടനെ തന്നെ പുത്തൻ മാറ്റങ്ങളുമായി ഡോമിനർ 400 ഇന്ത്യയിൽ അവതരിപ്പിക്കും

© Copyright automalayalam.com, All Rights Reserved.