വിലയിൽ ഞെട്ടിച്ച് ബി എം ഡബിൾ യു വിൻറെ മാക്സി സ്കൂട്ടർ

ബി എം ഡബിൾ യു സി 400 ജി ട്ടി ഇന്ത്യയിൽ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വിപണിക്കളിൽ ഒന്നാണ് ഇന്ത്യയെങ്കിലും മാക്സി സ്കൂട്ടറിൻറെ കാര്യത്തിൽ നമ്മുടെ മാർക്കറ്റ് പിച്ച വച്ച് തുടങ്ങിയെട്ടെ ഒള്ളൂ. ചെറിയ നീക്കങ്ങൾ ഓരോ വാഹന നിർമ്മാതാക്കളിൽ നിന്ന് ഉണ്ടായെങ്കിലും ഫുൾ സൈസ് മാക്സി സ്കൂട്ടറിലേക്ക് വളർന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ എല്ലാം കൊണ്ടും ഒത്ത ഒരു മാക്സി സ്കൂട്ടർ ബി എം ഡബിൾ യു വിൽ നിന്ന് വന്നു കഴിഞ്ഞു. നമ്മുടെ സാധാരണ  സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താൻ കഴിയാത്ത അത്ര ഫീചേഴ്‌സും സൂപ്പർ ബൈക്കുകളെ വെല്ലുന്ന വിലയുമാണ് പുത്തൻ മോഡലിന് ബി എം ഡബിൾ യു നൽകിയിരിക്കുന്നത്

പ്രീമിയം ഇരുചക്ര നിർമ്മാതക്കളായ ബി എം ഡബിൾ യു ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള മോഡലിനെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദീർഘ ദൂര യാത്രക്കായി ഒരുക്കിയ ഇവന് ഡിസൈൻ ചെത്തി നിർത്തിയത് പോലെയാണ്. ഒഴുക്കൻ മട്ട് മാറി  എഡ്ജുകളിലൂടെയാണ്  ഡിസൈൻ പൊക്കുന്നത്, ബോഡി ലൈനുകൾ കൂടി ചേരുന്നതോടെ ആര് കണ്ടാലും നോക്കുന്ന തരത്തിൽ ബൾക്ക് ഡിസൈനാണ്. മുന്നിൽ  എൽ ഇ ഡി ഹെഡ്‍ലൈറ്റ് രണ്ടു ഭാഗങ്ങൾ ആക്കിയപ്പോൾ ഡി ആർ എൽ നാൽ എണ്ണം ഉണ്ട് ശരിക്കും ബി എം ഡബിൾ യു കാറുകളെയാണ് അനുസ്മരിപ്പിക്കുന്നത് , മുന്നിലെ സൈഡ് പാനലിൽ തന്നെ സൈഡ് ഇൻഡിക്കേറ്റർ, അതിന് മുകളിലായി ബി എം ഡബിൾ യു ലോഗോ കഴിഞ്ഞാൽ നെഞ്ചും വിരിച്ച് ഇരിക്കയാവുന്ന വലിയ ഹാൻഡിൽ ബാർ,  വിൻഡ് ബ്ലാസ്റ്റ് തടയാൻ വലിയ വിൻഡ് ഷിൽഡ് എന്നിവ നൽകിയപ്പോൾ ഈ അടുത്ത് കണ്ട എറോസിനെപോലെ  തന്നെ ഫ്ലോർ ബോർഡിലാണ് 12 ലിറ്റർ ശേഷിയുള്ള പെട്രോൾ ടാങ്കിൻറെ സ്ഥാനം. സാധനങ്ങൾ വക്കാൻ കഴിയില്ലെങ്കിലും കാലുകൾക്ക് സുഗമയായി നിർത്തി വക്കാം.  775 എം എം സീറ്റ് ഹൈറ്റുള്ള 400 ജി ട്ടി ക്ക് റൈഡർക്ക് ബാക്ക് റസ്റ്റ് നൽകിയപ്പോൾ സുഖകരമായ റൈഡിങ് കംഫോർട്ടും പിലിയൺ റൈഡർക്കും നൽകുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. അണ്ടർ സീറ്റ് സ്റ്റോറേജിലും വലിയ സ്പേസ് നൽകിയിട്ടുണ്ട്. സീറ്റിന് ചേർന്ന് തന്നെ ഗ്രാബ് റെയിലും ഡിസൈനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന ഇസ്‌ഹാക്സ്റ്റ്, മുന്നിലെ ഭീകരത പിന്നോട്ട് ആവാഹിച്ച് ടൈൽ ലൈറ്റും നിൽകുമ്പോൾ.

രൂപത്തിനൊപ്പം കരുത്തിലും ഭീകരനായ സി 400 ജി ട്ടി യുടെ ഹൃദയം. 7500 ആർ പി എമ്മിൽ 34 പി എസ് കരുത്ത് പകരുന്ന 350 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ടോർക് 5750 ആർ പി എമ്മിൽ 35 എൻ എം. കരുത്ത് പിന്നിലെ 14 ഇഞ്ച് ടയറുക്കളിൽ എത്തിക്കുന്നത് സി വി ട്ടി ട്രാൻസ്മിഷൻ വഴിയാണ്. 139 കിലോ മീറ്റർ പരമാവധി വേഗം കൈവരിക്കുന്ന ഇവനെ പിടിച്ചു നിർത്താനായി മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കുക്കളും പിന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കുമാണ് നൽകിയപ്പോൾ മുന്നിൽ 15 ഇഞ്ച് ടയറാണ്. പിന്നിൽ ടയർ ചെറുതാക്കിയതോടെ അണ്ടർ സീറ്റ് സ്റ്റോറേജിൽ കൂടുതൽ സ്ഥലം കൈവരിക്കാൻ സാധിച്ചു. പ്രീമിയം മോഡൽ ആയതിനാൽ സുരക്ഷക്കായി ട്രാക്ഷൻ കണ്ട്രോൾ, എ ബി എസ്, റൈഡിങ് മോഡ് എന്നിവയും ഇവന് കൂട്ടായുണ്ട്.  

ഇനിയാണ് വില ഇന്ത്യയിലെ സൂപ്പർ ബൈക്കുകളുടെ വിലയാണ് മാക്സി സ്കൂട്ടറിലെ ആദ്യ അവതാരത്തിന്   നൽകിയിരിക്കുന്നത്. പൂർണമായി ഇന്ത്യയിൽ ഇറക്കുമതി ചെയുന്നതിനാലാകാം ഈ വില. 9.95 ലക്ഷം രൂപയാണ് ഇന്ത്യയിലെ സ്‌ഷോറൂം വില.  

© Copyright automalayalam.com, All Rights Reserved.