ഹാർലിയുടെ മാർക്കറ്റ് പിടിക്കാൻ കാവസാക്കി.

കാവാസാക്കിയുടെ ക്രൂയ്സർ ബൈക്ക് Vulcan 650 യുടെ BS 6 മോഡൽ അവതരിപ്പിച്ചു.

റോയൽ എൻഫീൽഡ് 650 യുടെ വില്പന മാറ്റി നിർത്തിയാൽ ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന ബൈക്കാണ് Street 750 സീരീസ്. ഹാർലിയുടെ ഇന്ത്യയിലെ ഭാവി പരിങ്ങലിലായ സാഹചര്യത്തിൽ പ്രധാന എതിരാളിയായ   Vulcan 650 ക്ക് ഗുണം ചെയ്യുമെന്നാണ് കാവാസാക്കിയുടെ കണക്ക് കൂട്ടൽ. BS 6 ൽ എത്തിയെങ്കിലും വലിയ വിലകയ്യറ്റം Vulcan 650 ക്ക് ഉണ്ടായിട്ടില്ല.

കാവാസാക്കിയുടെ 650 സീരിസിലെ അതെ എൻജിനായാണ് Vulcan 650 യുടെ ഹൃദയം. 650 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിന് കരുത്ത്  61 bhp യും ടോർക്ക്  63 nm ൽ നിന്ന് 62.4 nm ലേക്ക് എത്തിയപ്പോൾ BS 6 ലെ പ്രധാന മാറ്റങ്ങളായ TFT ഡിസ്പ്ലേ, LED ഹെഡ് ലൈറ്റ് എന്നിവ  Vulcan 650 യിൽ എത്തിയിട്ടില്ല. ഒപ്പം പുതിയ ഒരു നിറമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഒപ്പം 30,000 രൂപ കൂടി 5.79 ലക്ഷം രൂപയാണ് കൊച്ചിയിലെ സ്‌ഷോറൂം വില. 

© Copyright automalayalam.com, All Rights Reserved.