വരവറിയിച്ച് കുഞ്ഞൻ സാഹസികൻ

ട്രിയംഫ് ടൈഗർ 660 സ്പോർട്ട് ഇന്ത്യൻ വെബ്‌സൈറ്റിൽ

ഇന്ത്യയിൽ ട്രിയംഫിന് ഏറെ വളക്കൂറുള്ള മണ്ണാണ് സാഹസിക സെഗ്മെന്റ്റ്, ഇന്റർനാഷണൽ മാർക്കറ്റിൽ കുഞ്ഞൻ ടൈഗർ എത്തിയതിന് പിന്നാലെ തന്നെ ഇന്ത്യൻ മണ്ണിലും ഉടൻ എത്താൻ ഒരുങ്ങുന്നു.  ആദ്യ പടിയായി കുഞ്ഞൻ ടൈഗർ ട്രിയംഫിൻറെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ എത്തിക്കഴിഞ്ഞു.  

ഇന്ത്യയിൽ വലിയ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ കുഞ്ഞൻ ട്രിഡൻറ് 660 യെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ ഒരുങ്ങുന്നത്. സാഹസിക്കനായി മാറ്റിയപ്പോൾ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും എൻജിൻ അതെ 3 സിലിണ്ടർ 660 സിസി, ലിക്വിഡ് കൂൾഡ്, എൻജിന് കരുത്ത് 81 ബി എച്ച് പി തന്നെ, പുതിയ മീറ്റർ കൺസോൾ, രണ്ട് റൈഡിങ് മോഡ്, സ്വിച്ച് അബിൾ ട്രാക്ഷൻ കണ്ട്രോൾ,എന്നിങ്ങനെ  ഇലക്ട്രോണിക്സ് നിരയും തുടരുമ്പോൾ പുതിയ മീറ്റർ കൺസോളാണ് സാഹസിക്കന് നൽകിയിരിക്കുന്നത്.  

ഇന്ത്യയിൽ ഉത്സവകാലം കണ്ടു തന്നെയാകും ടൈഗർ 660 യുടെ വരവ് . ഉടനെ തന്നെ പ്രതീഷിക്കയാവുന്ന  ടൈഗർ 660 സ്പോർട്ടിന് എതിരാളികൾ വേർസിസ് 650 യും (7,15,000/-) സുസുക്കി വി സ്‌ട്രോം  എക്സ് ട്ടി ( 897,157/- ) എന്നിവരായിരിക്കും. വിലയിൽ ഇവരുടെ ഇടനിൽക്കാനാണ് സാധ്യത.

© Copyright automalayalam.com, All Rights Reserved.