ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്കൂട്ടറുമായി ബി എം ഡബിൾ യൂ.

ഒഫീഷ്യലി ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു.

ഇന്ത്യയിൽ സ്കൂട്ടറുകളുടെ വിപണി വലുതാണെങ്കിലും ഒരേ സ്വഭാവമുള്ള മോഡലുകളാണ് കൂടുതൽ. മാക്സി സ്കൂട്ടർ രൂപം കൊണ്ട് മാത്രമുള്ള ഇന്ത്യയിൽ ഒരു ഫുൾ സൈസ് മാക്സി സ്കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രീമിയം ഇരുചക്ര നിർമ്മതാക്കളായ ബി എം ഡബിൾ യൂ. ഇന്റർനാഷണൽ മാർക്കറ്റിലുള്ള സി 400 ജി ട്ടി മോഡലാണ് ഇന്ത്യയിൽ  അവതരിപ്പിക്കുന്നത്.  

350 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്  400 ജി ട്ടി  യുടെ ഹൃദയം. 33.5  ബി എച്ച് പി കരുത്തും 35 എൻ എം ടോർക്കുമുള്ള ഇവന് സി വി ട്ടി ട്രാൻസ്മിഷനാണ്. എൻജിനിലെ വലുപ്പമനുസരിച്ച് രൂപത്തിലും ആഡംബരത്തിലും മുന്നിലാണ് കക്ഷി. മോഡേൺ ഡിസൈൻ ഇരട്ടഹെഡ്‍ലൈറ്റ് മുന്നിലെ സൈഡ് പാനലിൽ തന്നെ സൈഡ് ഇൻഡിക്കേറ്റർ, വലിയ സോഫ സെറ്റ് പോലെ സീറ്റ്, യാത്രികനായതിനാൽ വിൻഡ് സ്ക്രീൻ, പ്രീമിയം ബൈക്കുകളിൽ കാണുന്നതുപോലെ ട്രാക്ഷൻ കണ്ട്രോൾ, റൈഡിങ് മോഡ്,   റൈഡ് ബൈ വെയർ എന്നിങ്ങനെ എല്ലാം പോഷക സന്തുഷ്ടം.  

ഒക്ടോബർ 12 ന് ഇന്ത്യയിൽ എത്താൻ പോകുന്ന മോഡലിന് 5 ലക്ഷത്തിന്  അടുത്ത്  വില പ്രതീഷിക്കാം. മാക്സി സ്കൂട്ടറുകൾ ഇന്ത്യയിൽ വിജയിക്കുമോ എന്ന സംശയത്തെ ആസ്ഥാനത്താക്കി ലൗഞ്ചിന് മുൻപ് തന്നെ 100 ബുക്കിംഗ് കിട്ടി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഒരു ലക്ഷമാണ് സി 400 ജി ട്ടി യുടെ ബുക്കിംഗ് എമൗണ്ട്. 

© Copyright automalayalam.com, All Rights Reserved.