പൾസർ 250 യുടെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു

പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങി പൾസർ നിര.

ഇന്ത്യയുടെ യുവത്വത്തിൻറെ ഹൃദയം തൊട്ടറിഞ്ഞ ബൈക്ക് മോഡലുകളാണ് പൾസറിന്റേത് 2001 മുതൽ ഇന്ത്യയിൽ കൊടികുത്തി വാഴുന്ന പൾസർ നിരയിലെ  ബെസ്റ്റ് സെല്ലെർ മോഡലായ പൾസർ 150 മുതൽ 220 വരെ  ഇന്ത്യയിൽ വന്നിട്ട് വലിയ മാറ്റങ്ങൾ ബജാജ്  ഇതുവരെ കൊണ്ടുവന്നിട്ടില്ല. പുത്തൻ പുതിയ പൾസർ 250 വരുന്നതോടെ പൾസർ നിരയിൽ വലിയൊരു അഴിച്ചുപണി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.  

ഇന്ത്യയിൽ വിപണിയിൽ എത്തുന്ന ഏറ്റവും വലിയ പൾസർ ആണ് എങ്കിലും ഏറ്റവും ആധുനിക മോഡൽ അല്ല എന്നതാണ് സത്യം. 250 സിസി എയർ / ഓയിൽ കൂൾഡ് എൻജിന് കരുത്ത് 26  ബി എച്ച് പി യുടെ അടുത്തും  ടോർക് 21 എൻ എം വരെ പ്രതീഷിക്കാം. കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും പരീക്ഷണ ഓട്ടം നടത്തുന്ന മോഡൽ  സ്റ്റീൽ പേരി മീറ്റർ ഫ്രെയിം, എൻ എസ് 200 ൽ കണ്ട  അലോയ് വീൽ, പ്രൊജക്ടർ ഹെഡ്‍ലാംപ്, മോണോ സസ്പെൻഷൻ എന്നിവയാണ് സ്പോട്ട് ചെയ്തിരിക്കുന്നത് നേക്കഡിനൊപ്പം സെമി ഫയറിങ് ബൈക്കും കറങ്ങി നടക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഒക്ടോബർ 28 ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡൽ 1.5 ലക്ഷത്തിന് താഴെ വില പ്രതീഷിക്കാം.  

ഇന്ത്യയിൽ വലിയ ചലനങ്ങൾ ഇല്ലാത്ത ക്വാർട്ടർ ലിറ്റർ സെഗ്മെന്റിൽ ജിക്സ്സർ 250, എഫ് സി 250 എന്നിവർക്കൊപ്പമായിരിക്കും മത്സരിക്കേണ്ടി വരുക. 

© Copyright automalayalam.com, All Rights Reserved.