കൂടുതൽ ഫെച്ചേഴ്‌സുമായി 160 4 വി

2022 അപ്പാച്ചെ ആർ ട്ടി ആർ 160 വി അവതരിപ്പിച്ചു.

ഇന്ത്യയിലെ സ്‌പോർട്ടി കമ്യൂട്ടറിലെ രാജാവിന് കൂടുതൽ ആയുധങ്ങൾ കൂടി. ആർ ട്ടി ആർ  200 4 വി യിൽ അവതരിപ്പിച്ച റൈഡിങ് മോഡ് ആണ് 2022 മോഡലിൻറെ ഹൈലൈറ്റുകൾ ഒന്ന്. റൈൻ, അർബൻ, സ്പോർട്ട് എന്നിങ്ങനെ 3 റൈഡിങ് മോഡുകൾ ഇപ്പോഴുണ്ട്.  മീറ്റർ കൺസോളിലും പരിഷ്‌കാരങ്ങൾ എത്തിയിട്ടുണ്ട് പുതിയ മീറ്റർ കൺസോളിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ നൽകിയപ്പോൾ ട്ടി വി എസ് വികസിപ്പിച്ചെടുത്ത സ്മാർട്ട് എക്സ് കണക്റ്റ് ടെക്നോളജി ഉയർന്ന മോഡലിൽ മാത്രമാണ് എന്നാൽ  കൂടുതൽ ഗ്രിപ്പിനായി റെഡിയൽ ടയറുക്കൾ ബേസ് മോഡൽ മുതലുണ്ട്.  

ഇവയെല്ലാം ആർ ട്ടി ആർ 200 4 വിയിൽ നിന്ന് ലഭിച്ചപ്പോൾ 200 4 വിയിൽ എത്തുന്നതിന് മുൻപ് തന്നെ ഹെഡ്‍ലൈറ്റ് പരിഷ്കരിച്ചാണ് 160 4 വി യിൽ എത്തുന്നത്.  ഹെഡ്‍ലൈറ്റിന് മുകളിൽ പിരികം പോലെ നിന്നിരുന്ന ഡി ആർ എൽ, ഹെഡ്‍ലൈറ്റിന് നടുവിലാക്കി ഇതോടെ ബി എം ഡബിൾ യു 310 ആറുക്കളുടെ ഹെഡ്‍ലൈറ്റിൻറെ അതെ പാറ്റേണിലായി 2022 എഡിഷൻറെ ഹെഡ്‍ലൈറ്റ്.  

ഇവർക്കൊപ്പം കുറച്ചുകൂടി പ്രീമിയം ആയി സ്പെഷ്യൽ എഡിഷൻ മോഡലും ട്ടി വി എസ് ഒരുക്കിയിട്ടുണ്ട്. പുതിയ മേറ്റ് ബ്ലാക്ക്  പെയിന്റ് നൊപ്പം റെഡ് അലോയ്,  റെഡ് - ബ്ലാക്ക് കോമ്പിനേഷനിൽ സീറ്റ്, അഡ്ജസ്റ്റബിൾ ബ്രേക്ക് , ക്ലച്ച്  ലീവർ എന്നിവയാണ് സ്പെഷ്യൽ എഡിഷനിൽ ട്ടി വി എസ് ഒരുക്കിയിരിയ്ക്കുന്നത്. എൻജിൻ, സസ്പെൻഷൻ എന്നിവയിൽ മാറ്റമില്ല

മാറ്റങ്ങളുമായി എത്തുന്ന 2022 എഡിഷന് 3,700 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ 4 വാരിയന്റിൽ ലഭിക്കുന്ന മോഡലിന് ഡ്രം ന്  - 1,15,265 ഉം  ഡിസ്ക് ന് - 1,17,350 ഉം  ഡിസ്ക് + ബ്ലൂടൂത്ത് -1,20,050 നൊപ്പം സ്പെഷ്യൽ എഡിഷന്  -   1,21,372/- എന്നിങ്ങനെയാണ് എക്സ് ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.