Yamaha MT 15 ന് തകർപ്പൻ വില്പന.

KTM 125 സീരീസിനെ പിന്നിലാക്കി ജൂലൈയിലെ വില്പനയിൽ മുന്നേറ്റം


യമഹയുടെ 150 സിസി നേക്കഡ് സ്പോർട്സ് ബൈക്കായ MT 15,  KTM 125 സീരീസിനെ പിന്നിലാക്കി ജൂലൈയിലെ വില്പനയിൽ മുന്നേറ്റം. KTM 125 സീരീസ് ഇന്ത്യയിൽ 1847 യൂണിറ്റ് ജൂലൈ മാസത്തിൽ വിറ്റപ്പോൾ  MT 15 ൻറെ വില്പന 3,928 യൂണിറ്റിലേക്കെത്തി. ഫെബ്രുവരിയിലാണ് ഇന്റർനാഷണൽ തീം കളറുമായി BS 6 മോഡൽ ഇന്ത്യയിൽ എത്തിയത്.

യമഹക്ക് 2020 ജൂലൈയിൽ 4.3% വളർച്ചയാണ് നേടിയത്. R15 - 6,869 , Fz 16 സീരീസ് - 15,048 യൂണിറ്റും വില്പന നടത്തിയപ്പോൾ  സ്കൂട്ടർ വിഭാഗത്തിൽ Ray-ZR -  12,032, Fascino - 11,584 യൂണിറ്റാണ് ഇന്ത്യയിൽ വിറ്റഴിച്ചത്.

ജൂലൈ മാസത്തിൽ വില്പനക്ക് എത്തിയ BS6 FZ 250 അടക്കം 6 ബൈക്കുകളും 3 സ്കൂട്ടറുകളും അടങ്ങുന്നതാണ് ഇന്ത്യയിലെ യമഹയുടെ BS 6 നിര. സൂപ്പർ ബൈക്ക് നിരയിൽ ഇത് വരെ ഒറ്റ മോഡലുകളും യമഹ അവതരിപ്പിച്ചിട്ടില്ല.  

© Copyright automalayalam.com, All Rights Reserved.