പുതിയ മോഡലുകൾ അണിയറയിൽ

ജൂപ്പിറ്റർ 125 നൊപ്പം എക്സ് ട്രെയിം 200 എസ് അണിയറയിൽ.

ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്ടി വി എസും, ഹീറോ യും തങ്ങളുടെ ഇപ്പോഴുള്ള മോഡലുകളുടെ കൂടുതൽ കരുത്തന്മാരെ വിപണിയിൽ എത്താൻ ഒരുങ്ങുന്നു. ഹീറോ തങ്ങളുടെ 200 സിസി മോഡലുകൾക്ക് 2 വാൽവ് കൂട്ടി 4 വാൽവിലേക്ക് 200 സിസി മോഡലുകൾ എത്തിക്കുന്ന തിരക്കിലാണ്. ആദ്യം പ്രത്യക്ഷപ്പെട്ട ഹീറോ യുടെ താരം എക്സ് പൾസ്‌ 200 മുതൽ ഇന്ത്യയിൽ നിന്ന് വിട്ട് പോയ എക്സ് ട്രെയിം 200 ആർ തിരിച്ചു വരുന്നു അഭ്യുഹങ്ങൾ ആൻ കഴിഞ്ഞ ആഴ്ചയിൽ പുറത്ത് വന്ന വാർത്തകൾ എങ്കിൽ ഈ ആഴ്ചയിൽ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഫുള്ളി ഫെയർഡ് ബൈക്കിനും 4 വാൽവ് ടെക്നോളജി എത്തുന്നു എന്നാണ് ഇപ്പോൾ ഏറ്റവും ചൂടുള്ള വാർത്ത. പുത്തൻ 4 വാൽവ് എൻജിൻ എത്തുന്നതോടെ ടോപ് ഏൻഡ് പെർഫോമൻസിലും പവറിലും വർദ്ധനയുണ്ടാകും ഒപ്പം വിലയിലും. ഇപ്പോൾ 127,866/- രൂപയാണ് 200 എസിൻറെ കൊച്ചിയിലെ എക്സ് ഷോറൂം വില.

അടുത്ത സ്കൂട്ടറാണ് ഇന്ത്യയിൽ മികച്ച വില്പന നേടുന്ന ജൂപ്പിറ്റർ മോഡലിന് 125 സിസി ഹൃദയം എത്തുന്നു. ഒക്ടോബർ 7 ന് വിപണിയിൽ എത്തുന്ന പുതിയ 125 സിസി മോഡൽ ഇന്ത്യയിലെ സ്‌പോർട്ടി സ്കൂട്ടർ എൻടോർക് 125 ൻറെ എൻജിനെ അടിസ്ഥാനപ്പെടുത്തിയാകും നിർമ്മിക്കുക. എൻടോർക് 125 ൻറെ അഗ്ഗ്രസിവ്നെസ്സ് കുറച്ച്, പ്രായോഗികത കൂട്ടി എത്തുന്ന മോഡലിന് ഡിസൈനിൽ വ്യത്യാസങ്ങൾ ഉണ്ടാകും. ആക്സസ് 125, ആക്റ്റീവ 125 എന്നിവരായിരിക്കും പ്രധാന എതിരാളികൾ.  

© Copyright automalayalam.com, All Rights Reserved.