വരവറിയിച്ച് BMW 310 സീരീസ്.

ഒഫീഷ്യൽ ബുക്കിംഗ് ലിങ്ക് ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്ത് BMW

BMW നിരയിലെ ഏറ്റവും അഫൊർഡബിൾ മോഡലുക്കളായ G 310R, GS 310R നും ഒഫീഷ്യൽ ബുക്കിംഗ് ലിങ്ക് ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്ത് BMW. സെപ്റ്റംബർ 1 ന് മാത്രമാണ്  ബുക്കിംഗ് ആരംഭിക്കുന്നത്.  50,000/- രൂപയാണ് ബുക്കിംഗ് എമൗണ്ട്.  

അടുത്ത മാസം വിപണിയിൽ എത്തുന്ന ഇരുവർക്കും അലോയ്, ഷാസി എന്നിവ  കറുപ്പിന് പകരം ചുവപ്പ് നിറത്തിലാണ് എത്തുന്നത്. പ്രധാന മാറ്റങ്ങൾ Led ഹെഡ്‍ലൈറ്റ്, LED ഇൻഡിക്കേറ്റർ, പുതിയ ഡിസൈനിൽ എത്തുന്ന ടാങ്ക് എക്സ്റ്റൻഷന് പുറമേ, റൈഡ് ബൈ വൈർ കൂടി ഉണ്ടാക്കാം.  

BS 4 മോഡലിൻറെ അതെ  എൻജിൻ കരുത്ത് കുറയാതെ എത്തുന്നെങ്കിലും കൂടുതൽ റീഫൈൻ ആയിട്ടാകും BS 6 ൽ G 310 എത്തുക. ഒപ്പം വലിയ ഹൈലൈറ്റ് , വിലയിലെ വലിയ ഇടിവാണ്.  

ഇപ്പോൾ G 310R ന് 2.99 ലക്ഷവും 3.49 ലക്ഷവുമാണ് ഇന്ത്യയിലെ സ്‌ഷോറൂം വില. 2018 ൽ ഇന്ത്യയിൽ എത്തിയ ഇരുവർക്കും ഇതുവരെ വിലകയറ്റം എന്താണെന്ന് അറിയാത്ത ഇന്ത്യയിലെ അപൂർവം ചില മോഡലുകളിൽ ഒന്നാണ്.

Booking Link https://bit.ly/3gqgOeM

© Copyright automalayalam.com, All Rights Reserved.