കുഞ്ഞൻ ഹാർലി മുഖം മുടിയില്ലാതെ.

ബെനെല്ലി 302s നെ അടിസ്ഥാനപ്പെടുത്തിയാണ് കുഞ്ഞൻ ഹാർലി ഒരുങ്ങുന്നത്.

ഹാർലിയും ബെനെല്ലിയും ചേർന്ന് ഏഷ്യൻ മാർക്കറ്റിന് വേണ്ടി നിർമ്മിക്കുന്ന ഹാർലിയുടെ കുഞ്ഞൻ 338R പ്രൊഡക്ഷൻ റെഡി മോഡലായി ചൈനയിൽ സ്പോട്ട് ചെയ്‌തു. Benelli 302S അതായത്‌ TNT 300 ൻറെ പകരക്കരനായി ഇന്റർനാഷണൽ വിപണിയിൽ നിലവിലുള്ള മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മോഡൽ അവതരിപ്പിക്കുന്നത്.  

302S നെക്കളും എൻജിൻ കാപ്പാസിറ്റിയും കരുത്തും കൂടുതലുള്ള ഈ മോഡലിന് 338CC പാരലൽ ട്വിൻ എൻജിൻ കരുത്ത് 43 bhp യുടെ അടുത്തുണ്ടാകും ഷാസി, സസ്പെൻഷൻ, ബ്രേക്ക് എന്നിങ്ങനെ പല ഘടകങ്ങളും 302 S ൽ നിന്ന് കടം കൊണ്ടിട്ടുണ്ടെങ്കിലും ഡിസൈനിൽ ഹാർലി ടച്ച് ഹാർലി കൊണ്ടുവരാൻ മറന്നിട്ടില്ല. സ്പൈ ഷോട്ട് അനുസരിച്ച് സ്ട്രീറ്റ് റേസർ മോഡലാണ് അണിയറയിൽ ഒരുങ്ങുന്നത്.  

ഈ വർഷം ജൂണിൽ ചൈനയിൽ എത്തുമെന്ന് അറിയിച്ചെങ്കിലും കോറോണയെ തുടർന്ന് ലോഞ്ച് നീളുകയായിരിക്കുന്നു. വരും മാസങ്ങളിൽ ചൈനയിൽ പ്രതീഷിക്കുന്ന ഇവൻ ഇന്ത്യയിൽ എത്തുന്ന കാര്യം പരുങ്ങലിലാണ്.

© Copyright automalayalam.com, All Rights Reserved.