Hornet 2.0 അവതരിപ്പിച്ചു.

CB 190R മായി വലിയ സാമ്യം ഉണ്ടെങ്കിലും ഇന്ത്യക്ക് അനുസരിച്ചാണ് ഹോണ്ട ഇവനെ ഒരുക്കിയിരിക്കുന്നത്.


ഇന്റർനാഷണൽ വിപണിയിൽ ഹോണ്ടയുടെ നിലവിലുള്ള മോഡലായ CB190R മായി അടിസ്ഥാനപ്പെടുത്തി എത്തുന്ന ഇവന് രൂപത്തിലും സ്വഭാവത്തിലും ഇന്ത്യൻ മണ്ണിന് അനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.

രൂപത്തിൽ തികച്ചും Hornet 160r ന്റെ updated വേർഷൻ തന്നെയാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും Led ഹെഡ് ലൈറ്റ്, ടൈൽ ലൈറ്റ് സൈഡ് പാനൽ എന്നിവ hornet ന്റേത് പോലെ തന്നെ.

ഹോണ്ടയുടെ ബൈക്ക്സ് വിഭാഗത്തിൽ പ്രീമിയം മോഡലായ ഇവന് എൻജിൻ കിൽ സ്വിച്ച്, സ്പ്ലിറ്റ് സീറ്റ്‌, ഗോൾഡ് ഫിനിഷോട് കൂടിയ USD ഫോർക്ക്, LED - ഹെഡ് ലാംപ്, ഇൻഡിക്കേറ്റർ, hazard ലൈറ്റിങ്, 5 ലെവലീലായി ബ്രൈറ്റ്നെസ്സ് ക്രമിക്കരിക്കാവുന്ന LCD ഡിജിറ്റൽ മീറ്റർ കൺസോളിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാന ഹൈലൈറ്റുകളാണ്. മുന്നിൽ USD ഫോർക്കും പിന്നിൽ മോണോസ്സ്പെൻഷനും നോട് കൂടിയ ഇവന് മുന്നിൽ 110 സെക്ഷൻ ടയറും പിന്നിൽ 140 സെക്ഷൻ ടയറുമാണ്. ഒപ്പം ഇവനെ പിടിച്ചുനിർത്താനായി 276 mm / 220mm ഡിസ്ക് ബ്രേക്കിന് കൂടുതൽ സുരക്ഷക്കായി സിംഗിൾ ചാനൽ ABS ഉം ഹോണ്ട നൽകിയിട്ടുണ്ട്.

എൻജിൻ ഇന്ത്യയിലെ 180 seg ബൈക്കുകളുമായാണ് കൊമ്പ് കോർക്കുന്നത്, 17.2bhp കരുത്തുപകരുന്ന 184.4cc, air-cooled, fuel-injected എൻജിന് ടോർക്‌ 16.1nm ആണ്.5 സ്പീഡ് ട്രാൻസ്മിഷൻ ആണ്. 142 kg മാത്രം ഭാരമുള്ള ഇവന് 4 നിറങ്ങളിൽ സെപ്റ്റംബർ ആദ്യ വാരം ഷോറൂമുകളിൽ എത്തും. വില 1.31 ലക്ഷമാണ് കൊച്ചിയിലെ സ്‌ഷോറൂം വില.

ഇന്ത്യയിൽ വിലകൊണ്ട് പ്രധാന എതിരാളികൾ Ns200 [1.30L], RTR 200 4V [1.28 L] യുമാണ്.

© Copyright automalayalam.com, All Rights Reserved.