ഡുക്കാറ്റിയുടെ ആദ്യ BS 6 മോഡൽ ഇന്ത്യയിൽ.

ഡുക്കാറ്റി Panigale V2 അവതരിപ്പിച്ചു.

Panigale V4 ഡിസൈൻ പിന്തുടരുന്ന   V2 വിൻറെ ഹൃദയം 955cc Superquadro, ട്വിൻ സിലിണ്ടർ എൻജിനാണ് കരുത്ത് 155 bhp യും ടോർക്ക് 104 nm ആണ് 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന്  bi-directional ക്വിക്ക് ഷിഫ്റ്റർ സ്റ്റാൻഡേർഡ് ആയി ഉണ്ട്. കോർണേറിങ് ABS, Anti-wheelie കണ്ട്രോൾ, എൻജിൻ ബ്രേക്ക് കണ്ട്രോൾ എന്നിവരോടൊപ്പം 3 റൈഡിങ് മോഡും കൂടിയാണ് ഡുക്കാറ്റി Panigale V2 ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പകരക്കാരനായ Panigale 959 മായി 1.69 ലക്ഷം രൂപ അധികം നൽകണം പുത്തൻ V2 വിന്.  തായ്‌ലൻഡിൽ പൂർണമായി നിർമ്മിച്ച് CBU യൂണിറ്റായി എത്തുന്ന ഇവന് ഇന്ത്യയിലെ വില 16.99 ലക്ഷം രൂപയാണ്. വിലയിൽ എന്നും ഒരുപിടി മുന്നിൽ നിൽക്കുന്ന ഡുക്കാറ്റിക്ക് വിലയിൽ ഇന്ത്യയിൽ  പ്രധാന എതിരാളി  BMW S 1000 RR - 18.5 ലക്ഷമാണ്.

© Copyright automalayalam.com, All Rights Reserved.