കൂടുതൽ അഫൊർടബിൾ ആവാൻ Triumph.

റോഡ്സ്റ്റർ മോഡലിൻറെ കോൺസെപ്റ്റാണ് ഇപ്പോൾ ട്രിയംഫ് പുറത്തു വിട്ടിരിക്കുന്നത്.

ട്രിയംഫിൻറെ പ്രീമിയം അഫൊർഡബിൾ മോഡൽ അണിയറയിൽ ഒരുങ്ങുന്നു. റോഡ്സ്റ്റർ മോഡലിൻറെ  കോൺസെപ്റ്റാണ് ഇപ്പോൾ ട്രിയംഫ് പുറത്തു വിട്ടിരിക്കുന്നത്. തങ്ങളുടെ ക്ലാസിക് ചാരുത നിലനിർത്തി റൗണ്ട്  LED ഹെഡ് ലൈറ്റ് , USD ഫോർക് , ചെറിയ മഡ്ഗാർഡ്, വലിയ ഡിസ്ക് ബ്രേക്ക് , വലിയ ഇന്ധനടാങ്ക് എന്നിവയാണ് പുതിയ അഫൊർഡബിൾ മോഡലിൻറെ രൂപത്തിലെ പ്രത്യകതക്കൾ. മിനിമലിസ്റ്റിക് ഡിസൈൻ പിന്തുടരുന്ന ഇവന് വിദേശ വിപണിയിൽ നിലവിലുള്ള 3 സിലിണ്ടർ 660 സിസി എൻജിനിൽ ചെറിയ മാറ്റങ്ങളോടെയാകും  അടുത്ത വർഷം വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ട്.  

വിദേശ വിപണിയിൽ നിലവിലുള്ള STREET TRIPLE S ന് Liquid-cooled, 12 valve, DOHC, in-line 3 സിലിണ്ടർ, 660 cc എൻജിൻ കരുത്ത് 47.6PS ഉം ടോർക്ക് 60 nm ആണ്. 168 kg മാത്രം ഭാരമുള്ള ഇവന് 810 mm ആണ് സീറ്റിൻറെ ഉയരം.

ഇന്ത്യയിൽ നിലവിലുള്ള ട്രിയംഫിൻറെ  ഏറ്റവും അഫൊർഡബിൾ മോഡൽ ട്രിയംഫ്  bonneville street twin  ആണ്. 7,45,000 രൂപയാണ് street twin ൻറെ ഇന്ത്യയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.