ടെക്നോളജിയുടെ കൂട്ട് പിടിച്ച് റോയൽ എൻഫീൽഡിൻറെ പുതിയ മുഖം

Royal Enfield Meteor പുതിയ ചിത്രങ്ങൾ പുറത്ത്.

റോയൽ എൻഫീൽഡിൻറെ ഏറ്റവും പുതിയ മുഖമായി എത്തുന്ന  Meteor  350 യുടെ പുതിയ ചിത്രങ്ങൾ പുറത്ത്. പുതിയ TFT ഡിസ്പ്ലേയോട് കൂടിയ  മീറ്റർ കൺസോളിൽ അതിൽ നാവിഗേഷനും നൽകിയിരിക്കുന്നു ഈ കൺസോളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പ്രതീഷിക്കാം. TFT ഡിസ്‌പ്ലേയോട് കൂടി എത്തുന്ന Meteor  350 ക്ക് അനലോഗ്, LCD, TFT ഡിസ്‌പ്ലേയുടെ സങ്കരമാണ് ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നത്.

മൈലേജ്, സമയം, ഫ്യൂൽ ഗേജ്, റേഞ്ച് തുടങ്ങിയ കാര്യങ്ങൾക്കൊപ്പം സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ കൂടി  LCD ഡിസ്‌പ്ലേയിൽ ഉണ്ടാകും. ക്ലാസിക് ടച്ച് വിടാതിരിക്കാൻ സ്പീഡോ മീറ്റർ അനലോഗ് തന്നെ.

പുതിയ 7 നിറങ്ങളിലെത്തുന്ന ഇവൻ സെപ്റ്റംബറോടെ വിപണിയിലെത്തും.

© Copyright automalayalam.com, All Rights Reserved.