ആർ സി 200 ഇന്ത്യയിൽ സ്പോട്ട് ചെയ്തു.

ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും


പുത്തൻ മോഡൽ ആർ സി 200  ഇന്ത്യയിൽ സ്പോട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പുത്തൻ ആർ സി 390 യും സ്പോട്ട് ചെയ്തിരുന്നു. പുത്തൻ മോഡൽ ഇത്തവണ പുതിയ മുഖത്തിനൊപ്പം മുഖമൂടി ഇല്ലാതെയാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. ഡ്യൂക്ക് മോഡലുക്കളെ പോലെ ആർ സി  സീരിസിൽ 200 മോഡലിന് എൽ ഇ ഡി ഹെഡ്‍ലൈറ്റ് അവതരിപ്പിച്ചിട്ടില്ല. പുതിയ മുഖത്തിലും വഴി തെളിക്കുന്നത് ഹാലൊജൻ ഹെഡ്‍ലൈറ്റ് തന്നെയാണ്. പുതിയ മോഡലിൽ  എത്തുമ്പോൾ സൈഡ് ഇൻഡിക്കേറ്ററിൻറെ സ്ഥാനം ഫയറിങ്ങിലേക്ക് മാറിയിട്ടുണ്ട്.  കൃത്യമായി പറഞ്ഞാൽ ഹെഡ്‍ലാംപിൻറെ കവിളിലാണ് ഇപ്പോൾ ഇൻഡിക്കേറ്റർ സ്ഥാനം പിടിച്ചിരിക്കുന്നത്. ഒപ്പം ഫയറിങ്ങിൽ എയർ വൻറ്റുക്കളും പുത്തൻ മോഡലിൽ ഇണക്കി ചേർത്തിട്ടുണ്ട്. പിൻവശവും  ആർ സി 8 ൽ നിന്ന് തന്നെ പ്രജോദനം ഉൾകൊണ്ട് ഒറ്റ ടൈൽ ലൈറ്റ് ഡിസൈനിലേക്ക് മാറിയപ്പോൾ മുന്നിലും പിന്നിലും വ്യതാസ്ത നിറമുള്ള അലോയ് നിറവുമായിട്ടാണ് കക്ഷിയുടെ കറക്കം.  

ആർ സി 390 യിൽ സംഭവിച്ചത് പോലെ തന്നെ റൈഡിങ് ട്രൈആംഗിളിലെ ഷാർപ്പ്നെസ്സ് ആർ സി 200 ലും കുറയാനാണു സാധ്യത. എന്നാൽ എൻജിൻ ഭാഗത്തേക്ക് വലിയ മാറ്റമുണ്ടാക്കാൻ സാധ്യതയില്ല. 200 സിസി ലിക്വിഡ് കൂൾഡ് ഡി ഒ എച്ച് സി എൻജിന്  കരുത്ത് 25 ബി എച്ച് പി ടോർക് 19 എൻ എം തന്നെയാകും. വിലയിൽ വർദ്ധനയുണ്ടാവും. ഇപ്പോൾ 2.08 ലക്ഷം രൂപയാണ് ഇവൻറെ ഇപ്പോഴുള്ള മോഡലിന്റെ വില. 10,000 രൂപയുടെ മുകളിൽ വില വർദ്ധന പ്രതീഷിക്കാം. 

© Copyright automalayalam.com, All Rights Reserved.