ബെനെല്ലി 502 സി വില പ്രഖ്യാപിച്ചു.

ബെനെല്ലി 502 സി ഫസ്റ്റ് വ്യൂ


ബെനെല്ലിയുടെ ക്രൂയ്സർ മോഡലിൻറെ വില പ്രഖ്യാപിച്ചു. ഡുക്കാറ്റി മോഡലിൽ നിന്ന് പ്രജോദനം ഉൾകൊണ്ട് എത്തുന്ന പുത്തൻ ബെനെല്ലി മോഡലിന് സാഹസിക്കരിൽ കണ്ട അതേ 500 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവൻറെയും ഹൃദയം. കരുത്തിലും ടോർക്കിലും ഒരുമാറ്റമില്ലാതെ തന്നെയാണ് ഇവനിലും എത്തുന്നത്.  47.5 പി എസ് കരുത്ത് പകരുന്ന ഈ എൻജിന് ടോർക് 46 എൻ എം ആണ് എന്നാൽ  ഭാരത്തിൽ 16 കെ ജി കുറഞ്ഞ് 216 കെ ജി യിലെത്തി .  

ഡുക്കാറ്റി ഡൈവലിനെപോലെ തന്നെ ഡിസൈൻ ചെയ്ത ഇവന് മുന്നിൽ ഒഴുകി ഇറങ്ങുന്ന എൽ ഇ ഡി ഹെഡ്‍ലൈറ്റാണ് അതിന് മുകളിലാണ് എൽ സി ഡി മീറ്റർ കൺസോൾ നൽകിയിരിക്കുന്നു. കണ്ണ് നീർ തുള്ളിയുടെ ഡിസൈനോടെയാണ് നീണ്ടു നിവർന്ന് കിടക്കുന്ന ഇന്ധനടാങ്കിൽ 21 ലിറ്റർ ശേഷിയുണ്ട്. ഡൈവലിനെക്കാളും കൂടുതൽ റീലാക്സ്ഡ് റൈഡിങ് ട്രൈആംഗിൾ ഇവന് നൽകിയപ്പോൾ. മികച്ച യാത്ര സുഖം തരുന്ന സീറ്റും കൂട്ടിനുണ്ട്. സീറ്റ് ഹൈറ്റ് 750 എം എം മാത്രമാണ്.  വലിയ ഹാൻഡിൽ ബാർ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഫൂട്ട്പെഗാണ്. സിംഗിൾ പീസ് സീറ്റാണ് നല്കിയിരിക്കുന്നതെങ്കിലും ഉയർന്നിരിക്കുന്ന തരത്തിലാണ് ഡിസൈൻ  പിൻ യാത്രക്കാരന് അത്ര സുഖം ഉണ്ടാകാൻ സാധ്യതയില്ല.  പിൻ ഭാഗവും ഡൈവലിൻറെ ഡിസൈൻ തെളിഞ്ഞ് കാണാം ടയറിനെ വലിയ തോതിൽ പുറത്ത് കാണിച്ച് തന്നെയാണ് ഇവൻറെയും നിൽപ്പ്. മൂന്ന്  ഭാഗത്തായി നിലകൊള്ളുന്നത് നടുക്കിൽ ബെനെല്ലിയുടെ ബ്രാൻഡിങ്ങും നൽകിയിരിക്കുന്നു. എന്നാൽ സിംഗിൾ സൈഡ് സ്വിങ് ആം ഇവനില്ല. പക്ഷേ ആ കുറവ് നികത്തുന്നതിനായി ഷോർട്ട് ഗൺ ഇസ്‌ഹാക്സ്റ്റ് നൽകിയിട്ടുണ്ട് അതിലും ഡൈവെൽ എഫെക്റ്റ് തന്നെ. മുന്നിൽ സസ്പെൻഷൻ യൂ എസ് ഡി ഫോർക്കും 120 സെക്ഷൻ ടയറും നൽകിയപ്പോൾ ഇവനെ പിടിച്ചുനിർത്താനായി ഇരട്ട ഡിസ്ക് ബ്രേക്കുകളാണ് ബെനെല്ലി നൽകിയിരിക്കുന്നത്. പിന്നിൽ വലിയ 160 സെക്ഷൻ ടയറും മോണോ സസ്പെൻഷനും നൽകിയപ്പോൾ സിംഗിൾ ഡിസ്ക് ബ്രേക്ക് ആണ്.

രണ്ടു നിറങ്ങളിലായി ലഭിക്കുന്ന ഇവന് 4.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില. 

© Copyright automalayalam.com, All Rights Reserved.