കാവസാക്കി നിരയിൽ വിലക്കയ്യറ്റം.

6000 മുതൽ 15000 രൂപവരെയാണ് വില കൂടിയിരിക്കുന്നത്


ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ കാവസാക്കി തങ്ങളുടെ ഇന്ത്യൻ നിരയിൽ വിലകയ്യറ്റം. 6000 മുതൽ 15000 രൂപവരെയാണ് വില കൂടിയിരിക്കുന്നത്.  വിലകയ്യറ്റം ഏറ്റവും ബാധിച്ചിരിക്കുന്നത് സൂപ്പർ സ്പോർട്ടിലെ കാവാസാക്കിയുടെ കുന്തമുനയായ ഇസഡ് എക്സ് 10 ആറിനാണ് ഏറ്റവും കുറവ് വുൾകാനും ഇസഡ് 650 ക്കുമാണ്. എന്നാൽ എൻട്രി ലെവൽ മോഡലായ നിന്ജ 300 നും ഫ്ലാഗ് ഷിപ് മോഡലായ ഇസഡ് എച്ച് 2 വിനും വിലക്കയറ്റമില്ല. ഒപ്പം തങ്ങളുടെ ട്രാക്ക് മോഡലുകളായ ഓഫ്‌റോഡ്  സീരീസിലും വിലക്കയ്യറ്റം ബാധിച്ചിട്ടില്ല. വളർന്നു വരുന്ന അസംസ്‌കൃത വസ്തുക്കളുടെ വില കയറ്റമാണ് വില ഉയരാൻ കാരണമെന്നാണ് കാവസാക്കിയുടെ പക്ഷം. ഓഗസ്റ്റ് 1 മുതൽ വില നിലവിൽ വരും.  

കാവസാക്കി മോഡലുകളുടെ പുതിയ വില.  

മോഡൽ   പ്രൈസ് 
നിന്ജ   300             318,000.00 
നിന്ജ 650             661,000.00 
നിന്ജ 1000 എസ് എക്സ്          1,140,000.00 
നിന്ജ ഇസഡ് എക്സ്  10 ആർ          1,514,000.00 
ഇസഡ് 650             624,000.00 
ഇസഡ് 900             842,000.00 
ഇസഡ് എച്ച് 2          2,190,000.00 
ഇസഡ് എച്ച് 2 എസ് ഇ          2,590,000.00 
വേർസിസ്   650             715,000.00 
വേർസിസ് 1000         1,155,000.00 
വുൾകാൻ എസ്              610,000.00 
ഡബിൾ യൂ   800             726,000.00 

 

© Copyright automalayalam.com, All Rights Reserved.