ബെനെല്ലി 3 മോഡലുകൾ ഈ വർഷം അവതരിപ്പിക്കും.

502 സി നാളെ അവതരിപ്പിക്കും.


പ്രീമിയം ഇറ്റാലിയൻ ഇരുചക്ര നിർമ്മാതാക്കളായ ബെനെല്ലി 3 മോഡലുകൾ കൂടി 2021 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും. 500 സിസി ക്രൂയ്സർ മോഡൽ ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. പുതുതായി എത്താനുള്ള 3 മോഡലുകളിൽ ആദ്യ മോഡലാണ് ഇവൻ.  ഒപ്പം 2 നേക്കഡ് മോഡലുകൾ അവതരിപ്പിക്കുമെന്നാണ് അണിയറ സംസാരം. രണ്ടും ഇന്ത്യയിൽ ഏറെ ആരാധകരുള്ള മോഡലുകളുടെ ഫേസ് ലിഫ്റ്റ് താരങ്ങളാണ്. ഇന്ത്യയിലെ ഇരട്ട സിലിണ്ടർ നേക്കഡ് മോഡലായ ട്ടി എൻ ട്ടി 300 ൻറെ പുതു രൂപം 302 എസും ശബ്ദം കൊണ്ട് ഇന്ത്യയിലെ വാഹന പ്രേമികളുടെ ഹരമായി മാറിയ ട്ടി എൻ ട്ടി 600 മോഡലിൻറെ ഫേസ് ലിഫ്റ്റഡ് എന്നിവരാണ്  എത്താൻ   സാധ്യത. ഒപ്പം ബെനെല്ലിയുടെ സൂപ്പർ സ്പോർട്ട് താരം 302 ആർ എന്നിവരും ഇന്ത്യയിൽ  ഇപ്പോഴും അകന്ന് നിൽക്കുന്ന മോഡലുകളാണ്.  

ഇതിനൊപ്പം തന്നെ ബെനെല്ലി ഇന്ത്യയിൽ കൂടുതൽ സ്ഥലത്തേക്ക് സാന്നിദ്യം അറിയിക്കുന്നതിന് വേണ്ടി കൂടുതൽ ഷോറൂമുക്കൾക്കൊപ്പം 250 - 500 സിസി മോഡലുക്കൾ പരിഗണനയിലാണ്. ബെനെല്ലിയുടെ കുഞ്ഞൻ സ്ക്രമ്ബ്ലെർ ലിയോൺസിനോ 250 മികച്ച മോഡലായിട്ടും  അധിക വില കാരണം ശ്രദ്ധ നേടാതെ പോയ മോഡലാണ് പുതിയ വരവിൽ ഇവനെ വില കുറച്ച് എത്തിക്കുമെന്ന് പ്രതീഷിക്കാം.   

© Copyright automalayalam.com, All Rights Reserved.