ബജാജ് ട്രിയംഫ് മോഡൽ വൈകും.

കൊറോണ തന്നെ വില്ലൻ


ബജാജിൻറെ കൈപിടിച്ച് എൻട്രി ലെവൽ നിരയിലേക്ക് എത്താൻ ഒരുങ്ങുന്ന ട്രിയംഫ് മോഡൽ ഇനിയും വൈകും. 2022 ഓടെ വിപണിയിൽ എത്തുമെന്ന് നേരത്തെ അറിയിച്ചെങ്കിലും കോറോണയുടെ ആക്രമണം ഈ മോഡലിനെയും വലിയ തോതിൽ പ്രഹരമേൽപിച്ചു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഇതോടെ 9 മാസം വൈകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം ഇതോടെ  2023 ആദ്യ പകുതിയോടെ വിപണിയിലെത്തുന്ന മോഡൽ 200 - 250 സിസി റേഞ്ചിൽ ആകുമെന്നുമാണ് ഇപ്പോൾ കിട്ടുന്ന വിവരം. എന്നാൽ ആദ്യ പ്രഖ്യാപനം അനുസരിച്ച് 2 ലക്ഷം രൂപയുടെ അടുത്താകും വില, ഇപ്പോഴത്തെ സാഹചര്യമനുസരിച്ച്  രണ്ടു ലക്ഷത്തിന് മുകളിൽ പോകാനാണ് സാധ്യത.

കെ ട്ടി എം മോഡലുകളുടെ പല ഭാഗങ്ങളും ഈ കൂട്ടുകെട്ടിലെ മോഡലിൽ പ്രതീഷിക്കാം. 250 മുതൽ 750 സിസി മോഡലുകളാണ് ഈ കൂട്ടുകെട്ടിൽ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്നത്. ബജാജ് പ്രൊഡക്ഷൻ നടത്തുന്ന ഈ മോഡലുകൾക്കായി ചക്കൻ പ്ലാൻറെ കൂടുതലായി നവീകരിക്കരണവും അണിയറയിൽ നടക്കുന്നുണ്ട്.  

ബജാജ് കൈപിടിച്ച് കെ ട്ടി എം മോഡലുകൾ ഇന്ത്യയിൽ നിർമ്മിച്ച് കടൽ കടക്കുന്ന ആ വഴി തന്നെയാണ്  ട്രിയംഫിൻറെ അഫൊർഡബിൾ മോഡലുകളും സ്വീകരിക്കുന്നത്. ഭാവിയിൽ ഇന്ത്യൻ   കെ ട്ടി എം ഷോറൂമിൽ ഈ മോഡലുകൾ വില്പന നടത്താനുള്ള സാധ്യതയുണ്ട്.

© Copyright automalayalam.com, All Rights Reserved.