ക്ലാസ്സിക് 350 ഉടൻ അവതരിപ്പിക്കും.

പരസ്യ ചിത്രീകരണത്തിന് ഒരുങ്ങി ക്ലാസിക് 350


റോയൽ എൻഫീൽഡ് ആരാധകരുടെ ജനപ്രിയ താരത്തിൻറെ ആധുനിക വേർഷൻ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. 2009 ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച  ക്ലാസ്സിക് 350 ക്ക് വലിയ മാറ്റങ്ങൾ ഇതുവരെ റോയൽ എൻഫീൽഡ് വരുത്തിയിട്ടില്ല. എന്നാൽ മാറ്റങ്ങൾ അനിവാര്യമായതോടെ മാറാൻ തയ്യാറായ ക്ലാസ്സിക്‌ 350 രൂപത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. എല്ലാ ഭാഗങ്ങളും ഒന്ന് ഉരുട്ടി എടുത്തു എന്നത് മാത്രമാണ് മാറ്റമായി കാണുന്നത്. എൻജിൻ മിറ്റിയോർ 350 യുടെ അതെ ഹൃദയം ഇവനിൽ എത്തുന്നതോടെ കൂടുതൽ വൈബ്രേഷൻ കുറഞ്ഞ് കൂടുതൽ യാത്ര സുഖം തരുമെന്ന് ഉറപ്പാണ്. ഒപ്പം കൂടുതൽ ഫീചേഴ്‌സും പുത്തൻ മോഡലിൽ അവതരിപ്പിക്കും. ട്രിപ്പർ നാവിഗേഷൻ, ബ്രൗൺ സീറ്റ്, അലോയ് വീൽ, ഡ്യൂവൽ ചാനൽ, സിംഗിൾ ചാനൽ / എ ബി എസ് എന്നിവ പുത്തൻ മോഡലിൽ തിരഞ്ഞെടുക്കാം എന്നാണ് സ്പൈ ചിത്രങ്ങൾ വ്യക്തമാകുന്നത് ഒപ്പം പുതിയ നിറങ്ങളും റോയൽ എൻഫീൽഡ് ഇവനായി ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ പരസ്യ ചിത്രീകരണത്തിന് എത്തിയപ്പോൾ ആണ് ചാര കണ്ണിൽ പെട്ടത്. അത് കൊണ്ട് തന്നെ പുത്തൻ മോഡൽ ഉടൻ എത്താനാണ് സാധ്യത. പുത്തൻ ഭാവത്തോടെ എത്തുന്ന മോഡലിന് വീണ്ടും വില കൂടാനാണ് സാധ്യത. ഇതോടെ 2  ലക്ഷത്തിന് മുകളിൽ വരെ ക്ലാസ്സിക് 350 യുടെ വില എത്താൻ സാധ്യതയുണ്ട്. 

© Copyright automalayalam.com, All Rights Reserved.